ഗുരുവായൂർ ക്ഷേത്രത്തിലെ ചോറൂണിന്റെ ഫോട്ടോ ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ചോറൂണിന് ദേവസ്വം എടുക്കുന്ന ഫോട്ടോ ലഭിക്കുന്നില്ലെന്ന് ആക്ഷേപം . കുരുന്നുകൾക്ക് ചോറൂൺ നടത്തുമ്പോൾ ദേവസ്വം നിയമിച്ച ഫോട്ടോഗ്രാഫർമാർ ആണ് ഫോട്ടോ എടുക്കുന്നത് അഞ്ച് കോപ്പി ഫോട്ടോ പ്രിന്റ് എടുത്ത് അയച്ചു നല്കാൻ 100 രൂപ ഇതിനായി ദേവസ്വം ഈടാക്കുന്നുമു ണ്ട് . ചോറൂണ് വഴിപാട് നടത്താൻ നൂറു രൂപ ദേവസ്വം ഈടാക്കുന്നതിന് പുറമെയാണ് ഈ തുക. പക്ഷെ ആർക്കും ഫോട്ടോയുടെ പ്രിന്റ് ലഭിക്കുന്നില്ല എന്നാണ് പരാതി ,
പകരം മൊബൈൽ ഫോണിലേക്ക് വാട്സ് അപ് വഴിയാണ് ഫോട്ടോ അയക്കുന്നത് . വാട്സ് അപ് വഴി ഫോട്ടോ അയക്കുന്ന ഫോട്ടോ ലഭിച്ചവർ വീണ്ടും പ്രിന്റ് എടുക്കുമ്പോൾ റെസലൂഷൻ കുറവ് കാരണം തീരെ നിലവാരം കുറഞ്ഞാ ഫോട്ടോ ആണ് അവർക്ക് ലഭിക്കുന്നത് . വിവാഹ ഫോട്ടോ എടുക്കുന്നത് പോലെ ചോറൂണ് നൽകുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് ഫോട്ടോ എടുക്കാനും അനുമതിയില്ല പ്രിൻറ് അയക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് നൂറു രൂപ വെച്ച് വാങ്ങിക്കുന്നത് എന്ന ചോദ്യമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത് .
അതെ സമയം ഫോട്ടോവിന് ഈടാക്കുന്ന തുക ദേവസ്വം അകൗണ്ടിലേക്ക് എത്തുന്നുണ്ടോ എന്ന സംശയവും ഉണ്ട് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഭണ്ഡാര ഇതര വരുമാന കണക്കിൽ ഒരിക്കലും ചോറൂണിന്റെ ഫോട്ടോയുടെ കണക്ക് ഉണ്ടാകുന്നുമില്ല ,വിവാഹത്തിന്റെ ഫോട്ടോ എടുക്കുന്നതിന് ലഭിച്ച പണത്തിന്റെ കണക്ക് വരെ ഉണ്ടാകും എന്നാൽ എത്ര കുട്ടികൾക്ക് ചോറൂണ്നൽകി എന്നും അതിന് എത്ര രൂപ ലഭിച്ചു എന്ന കണക്ക് വരെ ലഭിക്കുമ്പോൾ ഫോട്ടോ എടുത്തതിൽ ക്ഷേത്രത്തിനു എത്ര രൂപ ലഭിച്ചു എന്ന കണക്ക് പുറത്തു വിടുന്നില്ല. ചോറൂണിന്റെ ഒരു സെറ്റ് ഫോട്ടോ (അഞ്ച് ഫോട്ടോ )എടുക്കുന്നതിനാണ് ദേവസ്വം നൂറു രൂപ ഈടാക്കുന്നത് . ബന്ധുക്കൾ അധികമുണ്ടെങ്കിൽ അത് രണ്ടു സെറ്റ് ആകും ( പത്ത് ഫോട്ടോ ) .പലരും രണ്ടു സെറ്റ് ഫോട്ടോകൾ ആണ് എടുപ്പിക്കുന്നത് .
,ചോറൂൺ നടത്തുന്ന കോയ്മമാർക്ക് സർവ്വ വിധ അധി കാരം കൊടുത്തിരികയാണ് ദേവസ്വം . കോയ്മ സ്വന്തം കയ്യിൽ നിന്നും പണം കൊടുത്താണ് സഹായികളെ യും ഇതിന് വേണ്ട സാധന സാമ ഗ്രഹികളും സംഘടിപ്പിക്കുന്നത്. ദക്ഷിണ വഴി തിരികെ ലഭിക്കുമെന്നതിനാൽ കോയ്‌മക്ക് ഇതെല്ലം സംഘടിപ്പിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല . നൽകുന്ന ദക്ഷിണ കുറഞ്ഞു പോയാൽ ആ കുട്ടി മാത്രം വാവിട്ട് കരയുന്ന ടെക്നിക്ക് ഗുരുവായൂരിന്റെ മാത്രം പ്രത്യേകതയാണ് , ദക്ഷിണ കുറഞ്ഞ കുഞ്ഞിന് ചന്ദനം തൊടുവിക്കുമ്പോൾ നെറ്റിയിൽ ശക്തിയിൽ തോണ്ടുമെത്രെ . ഇതോടെ വേദന എടുത്ത കുഞ്ഞു അലറി കരയും . മറ്റെല്ലാ രംഗത്തും സുതാര്യത ഉണ്ടന്ന് അവകാശപ്പെടുന്ന ദേവസ്വം എന്ത് കൊണ്ടാണ് ചോറൂണ് നൽകുന്നിടത്ത് സുതാര്യത കൊണ്ട് വരാത്തത് എന്നാണ് ഭക്തർ ചോദിക്കുന്നത്