Header 1 vadesheri (working)

മമ്മിയൂർ നവരാത്രി മണ്ഡപം ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നവരാത്രി മണ്ഡപം ത്രയംബകം മന്ത്രികെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഹൈദരാബാദ് ആസ്ഥാനമായുള്ള വിശ്വസമുദ്ര എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മഹാദേവന് നവരാത്രി മണ്ഡപം വഴിപാടായി നിർമ്മിച്ച് നൽകിയത്.താഴെ നവരാത്രി മണ്ഡപം ഒന്നാം നിലയിൽ അന്നദാന ഹാൾ,രണ്ടാം നിലയിൽ ആദ്ധ്യാത്മിക ഹാൾ എന്നിങ്ങനെയാണ് നവരാത്രി മണ്ഡപത്തിന്റെ നിർമ്മാണം.

First Paragraph Rugmini Regency (working)

മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റൻറ് കമ്മീഷണറും മമ്മിയൂർ ദേവസ്വംഎക്സിക്യൂട്ടീവ് ഓഫീസറുമായ പി ടി വിജയി റിപ്പോർട്ട് അവതരിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്,ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: കെ വി വിജയൻ,മലബാർ ദേവസ്വം കമ്മീഷണർ പി നന്ദകുമാർ, മലബാർ ദേവസ്വം ബോർഡ് മെമ്പർ രാധ മാമ്പറ്റ,എന്നിവർ മുഖ്യാതിഥികളായി

Second Paragraph  Amabdi Hadicrafts (working)

ചടങ്ങിൽ വിശ്വസമുദ്ര എഞ്ചിനീയറിങ് ഗ്രൂപ്പ് ചെയർമാൻ ചിന്ത ശശിധരനെയും,കെട്ടിട നിർമ്മാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശ് പാലേരിയെയും ദേവസ്വം മന്ത്രി ഉപഹാരം നൽകി ആദരിച്ചു .

മമ്മിയൂർ ദേവസ്വം ട്രസ്റ്റ് ബോർഡ് മുൻ ചെയർമാൻ ജി കെ ഹരിഹരകൃഷ്ണൻ , മലബാർ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാരായ പിസി ബിജു,സി ബീന വാർഡ് കൗൺസിലർ രേണുക ശങ്കർ മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ഓ കെ ബേബി ശങ്കർ,മെമ്പർ ആർ ജയകുമാർ പ്രമുഖ വ്യവസായി ഡോ: വിജയകുമാർ,ട്രസ്റ്റിബോർഡ് മെമ്പർ പി സുനിൽകുമാർ മുൻ ട്രസ്റ്റ് ബോർഡ് മെമ്പർ കെ കെ ഗോവിന്ദ ദാസ് ഏറാൾപ്പാട് രാജയുടെ പ്രതിനിധി കെ സി രവീന്ദ്രവർമ്മ രാജ മലബാർ ദേവസ്വം ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടർ പി ടി സുശാകുമാരി ജ്യോതിശങ്കർ എന്നിവർ സംസാരിച്ചു