Above Pot

ഗുരുവായൂരിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്കേറ്റു.

ഗുരുവായൂർ : ഗുരുവായൂരിൽ തെരുവുനായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്കേറ്റു. ക്ഷേത്രദർശനത്തിനെത്തിയ കണ്ണൂർ ഒളിയിൽ പത്മാലയം നിവാസിൽ രജിതിൻ്റെ മകൻ ഡ്യൂവിത്ത് എന്ന് കുട്ടിക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്.

First Paragraph  728-90

ക്ഷേത്രദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി, ഇവർ താമസിച്ചിരുന്ന കെ ടി ഡി സി നന്ദനം ഹോട്ടലിൽ എത്തിയപ്പോഴാണ് കുട്ടിക്കുനേരെ തെരുവുനായ ആക്രമണം ഉണ്ടായത്. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് സാധനങ്ങൾ കാറിൽ കയറ്റുകയായിരുന്നു കുട്ടിയുടെ പിതാവും മറ്റുള്ളവരും. ഈ സമയത്ത് കാറിന് മുന്നൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ അവിടേക്ക് വന്ന മൂന്ന് തെരുവുനായകൾ ചേർന്ന് കടിച്ചുവലിച്ചുകൊണ്ടുപോകുകയായിരുന്നു.

Second Paragraph (saravana bhavan

കുട്ടിയുടെ നിലവിളി കേട്ട് പിതാവ് ഓടിയെത്തിയാണ് നായകളുടെ ആക്രമണത്തിൽനിന്ന് കുട്ടിയെ രക്ഷപെടുത്തിയത്. ഈ സമയം ഒരു നായ കുട്ടിയുടെ കാലിൽ കടിച്ചു പിടി ച്ചിട്ടുണ്ടായിരുന്നു. നായകളുടെ കടിയേറ്റ് കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. കുട്ടിയെ ഉടൻ തന്നെ നന്ദനം മാനേജർ മിജു തോമസ്സ് ആക്ട്സിൻ്റെ ആംബുലൻസിൽ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്‌ദ്ധ ചികിത്സക്കായിതൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. . കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

കുട്ടിയുടെ ചോറൂണ് നടത്തുന്നതിനായാണ് കണ്ണൂർ സ്വദേശി രജിതും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ എത്തിയത് വിഷയം അറിഞ്ഞ് നഗരസഭ കൗൺസിലർമാരായ കെ പി ഉദയൻ , കെ പി എ റഷീദ്, വി കെ സുജിത്ത് എന്നിവർ നന്ദനത്തിലും , നഗരസഭ സെക്രട്ടറിയേയും നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. ഗുരുവായൂരിലെ തെരുവുനായ ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ നഗരസഭാ കൗൺസിലർ സി.എസ്.സൂരജ് തൃശ്ശൂർ ജില്ലാ കലക്ടർക്ക് പരാതി നൽകി

അതെ സമയം രണ്ടു ദിവസം മുൻപാണ് രാത്രി ക്ഷേത്രം തെക്കേ നടപന്തലിൽ നായയുടെ ആക്രമണത്തിൽ നിന്ന് തല നാരിഴക്കാണ്‌ ഒരു കുട്ടി രക്ഷപ്പെട്ടത് . നായ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കച്ചവടക്കർ ബഹളം വെച്ച് നായയെ ഓടിച്ചു . ക്ഷേത്ര നടയിലേക്ക് വരാതെ നോക്കേണ്ട ചുമതല ഏൽ പിച്ചിരിക്കുന്നത് സെക്യൂരിറ്റികാരെയാണ് പല സെക്യൂരിറ്റിക്കാരും മൊബൈലിൽ ഇരിക്കുമ്പോൾ നായകൾ കടന്നു വരുന്നത് കാണാൻ കഴിയില്ലത്രെ. ചില സെക്യൂരിറ്റി ജീവന ക്കാർ അതിർത്തിയിൽ കാവൽ നിൽക്കുകയാണ് എന്ന ധാരണയിൽ അനാവശ്യമായി ഭക്ത രോട് അപ മര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്