Header 1 = sarovaram
Above Pot

ഗണപതി ക്ഷേത്രത്തിലെ പൂജ അലങ്കോല മാക്കി, ദേവസ്വം ചെയർമാൻറെ ധാർഷ്ട്യത്തിനെതിരെ വ്യാപക പ്രതിഷേധം

ഗുരുവായൂർ : ഗണപതി ക്ഷേത്രത്തിലെ പൂജ , തന്റെ പ്രഭാഷണ ത്തിനു വേണ്ടി അലങ്കോല മാക്കിയ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻറെ ധാർഷ്ട്യത്തിനെതിരെ വ്യാപക പ്രതിഷേധം ദേവസ്വം ചെയർമാന്റെ താല്പര്യങ്ങൾക്കനുസരിച്ച് കാലങ്ങളായി നടന്നു വന്നിരുന്ന ക്ഷേത്ര കാര്യങ്ങളിൽ മാറ്റം വരുത്താമെന്നത് ദേവസ്വം ചെയർമാന്റെ വെറും വ്യാമോഹം മാത്രമാണെന്ന് ബി ജെ പി മുന്നറിയിപ്പ് നൽകി . വിശ്വാസികളുടെ മനസ്സിന് വേദനയുണ്ടാക്കി കൊണ്ട് മുന്നോട്ട് പോകാനാണ് ദേവസ്വം ചെയർമാന്റെ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭത്തെ ചെയർമാൻ നേരിടേണ്ടി വരുമെന്ന് ബി ജെ പി മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് മുന്നറിയിപ്പ് നൽകി.

Astrologer

ബുധനാഴ്ച രാത്രിയാണ് കിഴക്കേ നടയിലെ കാര്യാലയ ഗണപതി ക്ഷേത്രത്തിൽ ചുറ്റ് വിളക്ക് ആഘോഷ ത്തോടൊപ്പം നടത്തിയ തായമ്പകയാണ് ചെയർമാൻ നേരിട്ടെത്തി തടഞ്ഞത് .. ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ ജീവനക്കാരാണ് അവരുടെ പോക്കറ്റിലെ പണം ഉപയോഗിച്ചു ഗണപതിക്ക് ചുറ്റു വിളക്ക് നടത്തിയത്. ഗണപതി ക്ഷേത്രത്തിലെ പൂജയേക്കാൾ തന്റെ പ്രഭാഷണമാണ് ഭക്തർക്ക് താത്പര്യം ഉണ്ടാകുക എന്ന മിഥ്യ ധാരണ കൊണ്ടാകാം ചെയർമാൻ ഇത്തരം ധാർഷ്ട്യത്തിന് മുതിർന്നതെന്ന സംശയം ആണ് ഉയരുന്നത്.

തായമ്പക കഴിഞ്ഞ ശേഷം പ്രഭാഷണം നടത്തിയാൽ എന്തെങ്കിലും ദുരന്തം സംഭവിക്കുമായിരുന്നോ എന്നാണ് ഭക്തർ ചോദിക്കുന്നത് ,തായമ്പകയുടെ ശബ്ദശല്യം നേരിടുന്നുവെങ്കിൽ തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്ക് പ്രഭാഷണം മാറ്റാ മായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട് .

അതെ സമയം ഗണപതി മിത്താണ് എന്ന് സ്പീക്കർ ഷംസീർ നടത്തിയ പ്രസ്താവന ഉണ്ടാക്കിയ വിവാദം അവസാനിക്കാത്ത സാഹചര്യത്തിൽ ഗണപതിയുടെ പേരിൽ മറ്റൊരു വിവാദം ഉണ്ടാക്കിയത് പാർട്ടിയിലും ചർച്ച ആയിട്ടുണ്ട് , ദേവസ്വത്തിലെ ഇടതു യൂണിയനും നീരസത്തിൽ ആണ് . ഇത് സംബന്ധിച്ച് ചെയർമാനിൽ നിന്നും പാർട്ടി വിശദീകരണം തേടും എന്ന വിവരവും പുറത്തു വരുന്നുണ്ട്

Vadasheri Footer