Header 1 vadesheri (working)

വിശ്വനാഥക്ഷേത്രത്തില്‍ ശിവലിംഗദാസ സ്വാമി ജയന്തി ആഘോഷവും, ആനയൂട്ടും

Above Post Pazhidam (working)

ചാവക്കാട്: വിശ്വനാഥക്ഷേത്രത്തില്‍ ആനയൂട്ടും ശിവലിംഗദാസ സ്വാമി ജയന്തി ആഘോഷവും ചൊവ്വാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.ആര്‍.രമേഷ്, വൈസ് പ്രസിഡന്റ് വി.ആര്‍.മുരളീധരന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് പുറമെ സ്വാമി ശിവലിംഗദാസയുടെ സമാധിമന്ദിരത്തില്‍ ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി, മേല്‍ശാന്തി ശിവാനന്ദന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ശാന്തിഹവനം, വിശേഷാല്‍ ഗുരുപൂജ, പൂമൂടല്‍, നാമസങ്കീര്‍ത്തനം എന്നിവ ഉണ്ടാവും.

First Paragraph Rugmini Regency (working)

തുടര്‍ന്ന് രാവിലെ 10ന് പത്ത് ആനകള്‍ പങ്കെടുക്കുന്ന ആനയൂട്ട് നടക്കും. 10.30-ന് നടക്കുന്ന അനുമോദനസമ്മേളനം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് പ്രധാന്‍ കുറ്റിയില്‍ അധ്യക്ഷനാവും.നാസയിലെ ശാസ്ത്രജ്ഞനായ ചാവക്കാട് സ്വദേശി വിദ്യാസാഗര്‍ നെടിയേടത്ത് ഉള്‍പ്പെടെയുള്ളവരെ പരിപാടിയില്‍ പുരസ്‌കാരം നല്‍കി ആദരിക്കും.

വിദ്യാസാഗറുമായി വിദ്യാര്‍ഥികളുടെ സംവാദവും പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും തുടര്‍ന്ന് നടക്കും. തുടര്‍ന്ന് പ്രസാദ ഊട്ട് ഉണ്ടാവും. ഭാരവാഹികളായ കെ.എസ്.അനില്‍കുമാര്‍, കെ.കെ.സതീന്ദ്രന്‍, എ.എ. ജയകുമാര്‍, പി.പി.ഷൈന്‍, കെ.എസ്.സിബിന്‍ എന്നിവരും പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)