Post Header (woking) vadesheri

ഗുരുവായൂർ വിന്നർ ക്ലബ്ബിന്റെ സിൽവർ ജൂബിലി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 15ന് വിവിധ പരിപാടികളോട് കൂടി “ക്ലബ് ഡെ “സെലിബ്രേഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ചൊവ്വാഴ്ച വൈകിട്ട് 5. 30ന് ക്ലബ്ബ് ഹൗസിൽ കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

ചടങ്ങിൽ ക്ലബ്ബിന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനവും ക്ലബ്ബിന്റെ മുൻകാല പി എസ് ടി ഭാരവാഹികളെ ആദരിക്കലും എസ്എസ്എൽസി പ്ലസ് ടു അവാർഡ് സമർപ്പണവും നടക്കും. തുടർന്ന് ഗാനസന്ധ്യയും സ്നേഹവിരുന്നും ഉണ്ടാകും. ദേശീയ പതാക ഉയർത്തൽ, ഉച്ചയ്ക്കൊരു പൊതിച്ചോറ്,പൊതുയോഗം, എജുക്കേഷണൽ കിറ്റ് ഡിസ്ട്രിബ്യൂഷൻ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ ഉൾപ്പെടെ 25 ഇന പരിപാടികളോടുകൂടിയാണ് ക്ലബ്ബിന്റെ 25 ആം വാർഷികം ആഘോഷിക്കുന്നത്.

ക്ലബ്ബ് പ്രസിഡന്റ് സി.ജോയ് ചെറിയാൻ , സെക്രട്ടറി ഗ്ലാസ് വിൻ ഫ്രാൻസിസ്,ഭരണ സമിതി അംഗങ്ങളായ സി.എ. ജോസ് പോൾ, അഡ്വക്കേറ്റ് ജിജോ സണ്ണി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)