Post Header (woking) vadesheri

ഗുരുവായൂരിൽ സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് തിരുവനന്തപുരം ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച നടക്കുംപന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവ മഹാകവി രചിച്ച അഷ്ടപദി എന്ന ശൃംഗാര മഹാകാവ്യം, ഒരേ സമയം സംഗീതത്തിലും നൃത്തത്തിലും ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പരിസരത്തുമായി 2023 ആഗസ്റ്റ് 13 ന് ഞായറാഴ്ച ഉച്ചക്ക് 3 മുതൽ ദീപാരാധ വരെയുള്ള സമയത്ത് നടക്കും

Ambiswami restaurant

25 ഓളം നൃത്ത കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തുന്ന പരിപാടിയിൽ 500 ഓളം സംഗീതഞ്ജർ പങ്കെടുക്കും. സംഗീത നൃത്ത സമർപ്പണത്തിന്റെ തയ്യാറെടുപ്പ് 2023 ഫെബ്രുവരി മാസം ആരംഭിച്ചതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരത്തോളം ആളുകളെ അഷ്ടപദി സംഗീതം പഠിപ്പിച്ചെടുക്കുവാൻ സ്കൂൾ ഓഫ് ഗീത ഗോവിന്ദത്തിനു കഴിഞ്ഞെന്ന് സംഘാടകർ പറഞ്ഞു. ഇതിൽ പങ്കെടുക്കുന്ന ഗായകർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വരുന്ന 13 ആം തീയതി സമ്പൂർണ അഷ്ടപദി സമർപ്പണത്തിനായി ഒത്തുകൂടും.

Second Paragraph  Rugmini (working)

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ വി കെ വിജയൻ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മറ്റു പ്രമുഖർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഔപചാരികമായി അഷ്ടപദി മഹാ സമർപ്പണ ഉദ്ഘാടന കർമം നിർവഹിക്കുന്നതാണ്. ഈ വേദിയിൽ മലയാളത്തിലും ഇംഗ്ലീഷിലും സ്വര നൊട്ടേഷനുകളോടെ ഗീത ഗോവിന്ദം/ അഷ്ടപദി പുസ്തകം പ്രകാശനവും ഉണ്ടാകും

Third paragraph

ഇത്ര ബൃഹത്തായ ഒരു അഷ്ടപദി കൂട്ടായ്മ ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ആദ്യത്തേതാണെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അരുന്ധതി മഹേഷ് , മഹേഷ് അയ്യർ , വി എസ് സുനീവ് എന്നിവർ വാർത്ത സമ്മേനത്തിൽ പങ്കെടുത്തു