Header 1 = sarovaram
Above Pot

പോലീസിന് നേരെ വധ ശ്രമം , പ്രതികൾക്ക് 24 വർഷ കഠിന തടവും പിഴയും

ഗുരുവായൂര്‍ : പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 24 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശ്ശേരി സ്വദേശികളായ വലിയകത്ത് അബ്ദുല്‍ ഷുക്കൂര്‍(26), വൈശ്യം വീട്ടില്‍ മുഹമ്മദ് ഹനീഫ്(28) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി ആകെ 24 വര്‍ഷം കഠിനതടവിനും 65,000 രൂപ പിഴ അടയ്ക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

കേസിലെ മറ്റ് പ്രതികളായ പാവറട്ടി സ്വദേശികളായ പുളിച്ചാറം വീട്ടില്‍ ഷഹനാസ്(28), നാലകത്ത് പടുവിങ്കല്‍ ഷഫീര്‍(31), സുധാനത്ത് മന്‍സില്‍ സീമാക്ക്(26), തെരുവത്ത് വീട്ടില്‍ മുഹമ്മദ് ഷാഹിദ്(30), നാലകത്ത് പടുവിങ്കല്‍ റിയാസ്(30) എന്നിവരെ വിവിധ വകുപ്പുകളിലായി ആകെ എട്ടുവര്‍ഷം കഠിനതടവിനും 1,30,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പാവറട്ടി മരുതയൂര്‍ ചന്ദ്രത്തി പള്ളിയിലെ നേര്‍ച്ചയോടനുബന്ധിച്ച് 2015 ജനുവരി 17-ന് രാത്രി 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.

Astrologer

നേര്‍ച്ചയില്‍ ഒരു ഗ്രൂപ്പിന്റെ കാഴ്ച നടക്കവെ മറ്റൊരു ഗ്രൂപ്പിലെ അംഗങ്ങളുമായി പ്രതികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെതുടര്‍ന്ന് പാവറട്ടി പോലീസ് സ്‌റ്റേഷനിലെ അനീഷ്, ഷിജു എന്നീ പോലീസുകാര്‍ ഇവരെ വിരട്ടി ഓടിച്ചു. പിന്നീട് പ്രതികള്‍ വാളുകളുമായി വീണ്ടും വന്ന് ഘോഷയാത്രയില്‍ ഉള്ളവരെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച അനീഷ് എന്ന പോലീസുകാരന്റെ തള്ളവിരല്‍ മുറിഞ്ഞ് അറ്റുതൂങ്ങുകയും ചെയ്തു.തൈക്കാട് പാലുവായ് സ്വദേശി അറക്കല്‍ വെട്ടത്ത് ഫഹദ്(29), വൈശ്യംവീട്ടില്‍ തഹ്‌സിന്‍(31), പുതുമനശ്ശേരി അനീസ്(26) എന്നിവരെയും പ്രതികള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു.

കൂടുതല്‍ പോലീസും ആളുകളും ഓടിയെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ. സുദര്‍ശന്‍ ആണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍. രജിത് കുമാര്‍ ഹാജരായി.

Vadasheri Footer