ഇരുചക്ര വാഹനത്തിൽ ഗുരുവായൂരപ്പനെ തൊഴാൻ എത്തുന്നവർ പിഴ അടക്കാനുള്ള പണവുമായി വരിക , ഖജനാവ് കാലിയാണ്
ഗുരുവായൂർ : സംസ്ഥാന ഖജനാവ് കാലിയായതിനാൽ പണം നിറക്കാൻ ഓടി നടക്കുകയാണത്രെ ഗുരുവായൂരിലെ പോലിസ് , ഇരു ചക്ര വാഹനത്തിൽ ക്ഷേത്ര ദർശനത്തിന് എത്തുന്നവരെ ഓടിച്ചിട്ടു പിടി ക്കുകയാണ് . ദേവസ്വം റോഡിൽ ബൈക് പാർക്ക് ചെയ്ത ക്ഷേത്രത്തിൽ പോയി വരുമ്പോഴേക്കും മിനിമം അഞ്ഞൂറ് രൂപ പിഴ അടക്കാൻ ആയിട്ടുണ്ടാകും , ദൂരെ നിന്നും പുലർച്ചെ എത്തുന്നവർക്ക് ഇത് വാഹനം നിര്ത്താന് പാടില്ലാത്ത സ്ഥലമാണ് എന്നൊന്നും ധാരണ ഉണ്ടാകില്ല കിഴക്കേ നട മഞ്ജുളാൽ വരെ യുള്ളദേവസ്വം റോഡിലും തെക്കേ നടയിലെ ഇന്നർ റിങ് റോഡിലും ബൈക്ക് നിറുത്തിയാൽ തന്നെ പിഴ ഉറപ്പാണ് ,
ബൈക്ക് നിറുത്തി കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയാലും , എ ടി എമ്മിൽ കയറിയാലും ഇത് തന്നെ സ്ഥിതി ജീപ്പ് പോകുന്ന വഴി നിറുത്തിയിട്ട ഇരു ചക്ര വാഹനം കണ്ടാൽ ഉടൻ ഫോട്ടോ എടുത്ത് അപ്പോൾ തന്നെ ആർ സി ബുക്കിലെ അഡ്രസിൽ മെമ്മോ വീട്ടിൽ എത്തും , കോഫീ ഹൗസിന് മുന്നിൽ നിറുത്തി കാപ്പി കുടിക്കാൻ കയറിയാലും പിഴ അടക്കണം , കഴിഞ്ഞ ദിവസം സ്‌കൂട്ടറിൽ കോഫീ ഹൗസിൽ പാലുമായി എത്തിയ മിൽമ ഏജന്റിനും പിഴ എഴുതി കൊടുത്തു പോലീസ് ,രാവിലെ മുതൽ രാത്രി വരെ ഒരു ഉദ്യോഗസ്ഥന് ഇത് മാത്രമാണ് ജോലി . ജനങ്ങളോട് എന്തോ വൈരാഗ്യം ഉള്ളത് പോലെയാണത്രെ ഉദ്യോഗസ്ഥർ പെരുമാറുന്നത് , പണം പിരിച്ചു കൊടുത്തില്ലെങ്കിൽ ശമ്പളം തന്നെ കിട്ടില്ല എന്ന ഭയം പൊലീസിന് ഉണ്ടോ എന്ന സംശയവും നാട്ടുകാർക്കുണ്ട് .
ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഭക്തരെ ഇങ്ങനെ വേട്ടയാടുന്നത് . രവി പിള്ളയുടെ വിവാഹത്തിന് മോഹൻലാലിൻറെ കാർ ക്ഷേത്ര നടയിൽ എത്തിയതിനെ ചൊല്ലിയുള്ള വിവാദം ഒടുവിൽ എത്തിയത് ഇരുചക്ര വാഹനക്കാരുടെ ദേഹത്തേക്കായി എന്ന് മാത്രം .ഇരു ചക്ര വാഹനത്തിൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർ ദൂരെയുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ തന്നെ വാഹനം നിറുത്തണം എന്ന് ദേവസ്വം വാശി പിടിക്കുന്നതിലെ യുക്തിയാണ് മനസിലാകാത്തത് . ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങളിൽ നൂറു കണക്കിന് കച്ചവടക്കാർ ഉണ്ട് ഇവരുടെ കടയിലേക്ക് സാധനങ്ങൾ കൊണ്ട് വരുന്നവർ പാർക്കിങ് ഗ്രൗണ്ടിൽ ബൈക്ക് നിറുത്തി തലച്ചുമടായി സാധനങ്ങൾ എത്തിക്കട്ടെ എന്ന മനോഭാവമാണ് ദേവസ്വം അധികൃതർക്ക്.
അതെ സമയം രാവിലെ മുതൽ രാത്രി വരെ ഇവിടെ വാഹനം വെച്ച് പോകുന്നവരെ തടയാൻ മാത്രമാണ് ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ പോലീസിനോട് ആവശ്യപ്പെട്ടതെന്നാണ് ദേവസ്വം ഹെൽത് ഉദ്യോ ഗസ്ഥൻ രാജീവ് പറയുന്നത് , അല്ലാതെ കച്ചവടക്കാരുടെയും, തൊഴാൻ വരുന്നവരു ടെയും ,കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരുടെയും ,വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കണം എന്ന നിർദേശം യോഗത്തിൽ ഉണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു , അതെ സമയം ദേവസ്വം റോഡിൽനിന്നും ഈടാക്കുന്ന പിഴ ദേവസ്വത്തിലേക്ക് അല്ലേ ചെല്ലേണ്ടത് എന്ന ചോദ്യവും ഭക്തർ ഉന്നയിക്കുന്നുണ്ട് .