ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച, നടയിലേക്ക് ഇരുചക്ര വാഹനം ഓടിച്ചു കയറ്റി ഇതര സംസ്ഥാനക്കാർ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച , ക്ഷേത്ര നടയിലേക്ക് ഇരുചക്ര വാഹനം ഓടിച്ചു കയറ്റിയ രണ്ട് ഉത്തർ പ്രദേശ് സദേശികൾ അറസ്റ്റിൽ ,യു പി ചൗതാപൂർ സ്വദേശി അഷറഫ് അലി (43) കരൺ പൂർ,സ്വദേശി മുഹ്സിൻ അലി (30) എന്നിവരെയാണ് ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത് .
വെള്ളി യാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത് മാഞ്ചിറ റോഡിൽക്കൂടി വന്ന സംഘം ഇന്നർ റിംഗ് റോഡ് ക്രോസ് ചെയ്ത വടക്കേ നടയിലെ ഗേറ്റിൽ കൂടി കടന്ന് ക്ഷേത്ര കുളത്തിന്റെ വടക്ക് ഭാഗം പിന്നിട്ട് ക്ഷേത്ര കുളത്തിന്റെ കിഴക്ക് ഭാഗത്തേ നടപന്തലിൽ എത്തിയപ്പോഴേക്കും സെക്യൂരിറ്റി ക്കാരും പോലീസും ചേർന്ന് പിടികൂടി പാവറട്ടിയിൽ താമസക്കാരായ ഇരുവരും കുന്നംകുളത്തെ ബാർബർ ഷോപ്പിലെ ജീവനക്കാർ ആണ് . മദ്യപിച്ചതിനെ തുടർന്ന് വഴി തെറ്റി വന്നതാണെന്നാണ് പോലീസ് ഭാഷ്യം . അനിഷ്ട സംഭവങ്ങൾ ഉണ്ടാകാ തിരുന്നതിനാൽ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു .
മുൻപ് കിഴക്കേ നടപ്പന്തൽ വഴി ബൈക്ക് ഓടിച്ചു ക്ഷേത്ര പ്രദിക്ഷണം നടത്തിയകണ്ടാണ ശ്ശേരി സ്വദേശിയെ പടിഞ്ഞാറേ നടപന്തലിലെ ഗേറ്റിൽ കുടുങ്ങിയതിനെ തുടർന്നാണ് പിടികൂടാൻ കഴിഞ്ഞത് . അന്ന് റിമാൻഡ് ചെയ്ത ആൾ കോടതിയിൽ നിന്നും പെട്ടെന്ന് തന്നെ ജാമ്യം തേടി പുറത്തിറങ്ങി യിരുന്നു അതിന് ശേഷം കർശന സുരക്ഷയിലാണ് ഗുരുവായൂ ക്ഷേത്രം എന്നാണ് അധികൃതർ അവകാശ പെട്ടിരുന്നത്
അതെ സമയം തെക്കേ നടയിൽ ദേവസ്വം ഗേറ്റ് സ്ഥാപിക്കാത്ത തു കൊണ്ടാണ് സുരക്ഷാ വീഴ്ച ഉണ്ടായതെന്നാണ് പോലീസിന്റെ വിലയിരുത്തൽ . കോടികളുടെ നിർമാണ പ്രവർത്തനം നടത്തുന്ന ദേവസ്വം ഗേറ്റ് സ്ഥാപിക്കാൻ സ്പോണ്സർ മാരെ കാത്തിരിക്കുകയാണത്രെ , സ്പോൺസർമാരെ കൊണ്ട് ജോലി ചെയ്യിക്കുമ്പോഴാണല്ലോ ലോക്കൽ നേതാവിന് നോട്ട കൂലി പിടിച്ചു പറിക്കാൻ കഴിയുകയുള്ളൂ