Post Header (woking) vadesheri

നേതാക്കൾക്കെതിരെ കള്ള കേസുകൾ, കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരെ കള്ള കേസെടുക്കുകയും, നിരന്തരമായി മാധ്യമവേട്ട നടത്തുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ഗുരുവായൂർ കൈരളി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

Ambiswami restaurant

ഡിസിസി ജനറൽ സെക്രട്ടറിമാരായ വി വേണുഗോപാൽ, കെ.ഡി വീരമണി, പി. യതീന്ദ്രദാസ്, മുൻ ബ്ലോക്ക്‌ പ്രസിഡന്റുമാരായ സി.എ ഗോപപ്രതാപൻ, ആർ. രവികുമാർ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ പി.കെ രാജേഷ് ബാബു, ശശി വാറണാട്ട്, പി.വി ബദ്ധറുദ്ധീൻ, കെ.പി ഉദയൻ, മണ്ഡലം പ്രസിഡന്റുമാരായ കെ. ജെ ചാക്കോ, കെ.വി ഷാനവാസ്, യു.കെ പീതാംബരൻ, നേതാക്കളായ ഇർഷാദ് ചേറ്റുവ, ശിവൻ പാലിയത്ത്, കെ.പി.എ റഷീദ്, പി.എ നാസർ, അക്ബർ ചേറ്റുവ, കെ.എം ഷിഹാബ് എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)