ഗുരുവായൂർ- തിരുനാവായ പാത , ദൃശ്യ ജനസദസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ : തിരുനാവായ റെയിൽവെ പാത നിർമ്മാണത്തിന് മതിയായ തുക വകയിരുത്തുക , കോവിഡ് കാലത്തിന് മുൻപ് വൈകീട്ട് സർവ്വീസ് നടത്തിയിരുന്ന ഗുരുവായൂർ- ‘തൃശൂർ-ഗുരുവായൂർ* പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുക ഗുരുവായൂരിൽ നിന്നും പഴനി വഴി മധുരയിലേക്ക് മെമു സർവ്വീസ് ആരംഭിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ
ജന സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത കവി രാധാകൃഷണൻ കാക്കശ്ശേരി ജന സദസ്സ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ബി.ജെ.പി ജില്ലാ ട്രഷറർ കെ.ആർ.അനീഷ് മാസ്റ്റർ, മുസ്ലീം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ആർ.വി.ജലീൽ, ജനതാ ദൾ (എസ്) ജില്ലാ സെക്രട്ടറി എം.മോഹൻദാസ്, എൽ.ജെ.ഡി ജില്ലാ സെക്രട്ടറി പി.ഐ സൈമൺ, കോൺഗ്രസ്സ് (എസ്) ജില്ലാ സെക്രട്ടറി മായാമോഹൻ, എൻ.സി.പി നേതാവ് കെ.ജി.സുരേഷ്, മുൻ നഗരസഭ ചെയർമാൻ എം.രതി ടീച്ചർ,മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ്, ശ്രീകുമാർ ഇഴുവപ്പാടി, ശശി വാറനാട്ട്, രാജൻ അമ്പാടി, എന്നിവർ പ്രസംഗിച്ചു.ദൃശ്യ സെക്രട്ടറി ആർ.രവികുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് എന്നിവർ പ്രസംഗിച്ചു.
ജന സദസ്സിന് അജിത് ഇഴുവപ്പാടി, വി.പി ആനന്ദൻ, ശശി പട്ടത്താക്കിൽ, വി.പി ഉണ്ണികൃഷ്ണൻ, ഉണ്ണി ചൊവ്വല്ലൂർ, ആർ.ജയകുമാർ, സി.ഉണ്ണികൃഷ്ണൻ, വി.ഭരതരാജൻ, എം.ആനന്ദ് ,വി.ജനാർദനൻ എന്നിവർ നേതൃത്വം നൽകി