Header 1 vadesheri (working)

ഗുരുവായൂരിൽ കാഴ്ചക്കുല സമർപ്പണം 28 ന്, തിരുവോണത്തിന് പതിനായിരം പേർക്ക് പ്രസാദം ഊട്ട്

Above Post Pazhidam (working)

ഗുരുവായൂർ : തിരുവോണത്തോടനുബന്ധിച്ച് ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കുന്ന പുണ്യപ്രസിദ്ധമായ ‘ഉത്രാടം കാഴ്ചക്കുല സമർപ്പണം ഓഗസ്റ്റ് 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ്. രാവിലെ ശീവേലിക്കു ശേഷം കൊടിമര ചുവട്ടിൽ ക്ഷേത്രം മേൽശാന്തി, ശാന്തിയേറ്റ നമ്പൂതിരിമാർ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ, ഭക്തജനങ്ങൾ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും. സമർപ്പിച്ച കാഴ്ചക്കുലകളിൽ അനുയോജ്യമായവ തിരുവോണ നാളിൽ നിവേദിക്കുന്നതിനാവശ്യമായ പഴപ്രഥമൻ, പഴം നുറുക്ക് എന്നിവ തയ്യാറാക്കാനെടുക്കും.

First Paragraph Rugmini Regency (working)

തിരുവോണദിനമായ ആഗസ്റ്റ് 29 ന് ഗുരുവായൂർ ക്ഷേത്രത്തിൽ പതിനായിരം ഭക്തർക്ക് പ്രസാദംഊട്ട് നൽകും. കാളനും ഓലനും പച്ചക്കൂട്ടും കായ വറവും മോരും പപ്പടത്തിനൊപ്പം തിരുവോണ വിശേഷാൽ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. കാലത്ത് 10 മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും. ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും പ്രസാദ ഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള പൊതുവരി 9ന് തുട ങ്ങും. 2 മണിക്ക് പൊതുവരി അവസാനിപ്പിക്കും

ശ്രീ ഗുരുവായൂരപ്പന്
ഓണപ്പുടവ സമർപ്പണം

Second Paragraph  Amabdi Hadicrafts (working)

തിരുവോണ ദിനം പുലർച്ചെ മുതലാണ് ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവസമർപ്പണം. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ശ്രീ ഗുരുവായൂരപ്പന് ആദ്യം
ഓണപ്പുടവ സമർപ്പിക്കും .തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതിഅംഗങ്ങളും ഓണപ്പുടവ സമർപ്പി ക്കും. കാലത്ത് നാലര മണി മുതൽ ഉഷഃപൂജ വരെ ഭക്തർക്ക് ഓണപ്പുടവ സമർപ്പിക്കാം