Above Pot

മോഡം പ്രവർത്തനരഹിതം,10,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : മോഡം പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.വടക്കാഞ്ചേരി കുമരനെല്ലൂർ നീലങ്കാവിൽ കോലെങ്ങാടൻ വീട്ടിൽ അനീപ്.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് കുമരനെല്ലൂരിലെ സ്റ്റാർ വിഷൻ കേബിൾ ഉടമ ചന്ദ്രനെതിരെ ഇപ്രകാരം വിധിയായതു്. അനീപ് 2500 രൂപ നല്കിയാണ് മോഡം വാങ്ങുകയുണ്ടായത്.

First Paragraph  728-90

ഉപയോഗിച്ചുവരവെ മോഡം പ്രവർത്തനരഹിതമായി.അനീപ് നടത്തി വരുന്ന ജനസേവനകേന്ദ്രത്തിലേക്കാണ് മോഡം വാങ്ങിയിരുന്നതു്. തകരാർ പരിഹരിച്ചുനൽകുന്നതിനായി മോഡം എതിർകക്ഷിസ്ഥാപനത്തിൽ എത്തിച്ചുവെങ്കിലും തകരാർ പരിഹരിച്ച് തിരിച്ചു നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Second Paragraph (saravana bhavan

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് മോഡത്തിൻ്റെ വിലയായ 2500 രൂപയും 9% പലിശയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2500 രൂപയും നല്കുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.