Header 1 = sarovaram
Above Pot

പുന്ന നൗഷാദ് വധ കേസിലെ പ്രതികളെ പോലീസ് പിടി കൂടാത്തത് എസ് ഡി പി ഐ- സി പി എം ധാരണ കാരണം: വി ഡി സതീശൻ

ചാവക്കാട് : സി പി എം നേതാക്കളും എസ് ഡി പി ഐ നേതാക്കളും തമ്മിലുള്ള രഹസ്യ ധാരണ കാരണമാണ് പുന്ന നൗഷാദ് വധ കേസിലെ പ്രതികളെ പോലീസ് പിടി കൂടാത്ത തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഭിപ്രായപ്പെട്ടു . എസ് ഡി പി ഐ പ്രവർത്തകരായ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാ റാകാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എസ് ഡി പി ഐ കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ റാലിയും, പൊതു സമ്മേളനവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .
ചാവക്കാട് വസന്തം കോർണറിൽ നടന്ന അനുസ്മരണ സമ്മേളനത്തിന്
. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു.

Astrologer

ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ മുഖ്യാതിഥി ആയി. കെപിസിസി മെമ്പർ ഇഫ്തിക്കാറുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ആമുഖ പ്രഭാഷണം നടത്തി. മലപ്പുറം യു.ഡി.എഫ് ചെയർമാൻ പി.ടി അജയ്‌മോഹൻ, യു.ഡി.എഫ് തൃശൂർ ജില്ലാ ചെയർമാൻ എം.പി വിൻസന്റ്, മുൻ ചെയർമാൻ ജോസഫ് ചാലിശ്ശേരി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, എ.പ്രസാദ്, സുനിൽ അന്തിക്കാട്, ഡിസിസി സെക്രട്ടറിമാരായ കെ.ഡി വീരമണി, പി. യതീന്ദ്രദാസ്, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹി ബീന രവിശങ്കർ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. വി ബദറുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

ചാവക്കാട് മണത്തലയിൽ നിന്നാരംഭിച്ച അനുസ്മരണ റാലിക്ക്
ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എച്ച്. എം നൗഫൽ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻ ഷാ പള്ളത്ത്, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ സി. മുസ്തക്കലി, കെ. വി ഷാനവാസ്, കെ. ജെ ചാക്കോ, യു. കെ പീതാംബരൻ എന്നിവർ നേതൃത്വം നൽകി

Vadasheri Footer