Header 1 vadesheri (working)

മേൽപുത്തൂർ ആഡിറ്റോറിയത്തിലേക്ക് പുതിയഅലങ്കാര പീഠം

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി തേക്ക് തടിയിൽ തീർത്ത കമനീയമായ അലങ്കാരപീഠം . ഇന്നു രാവിലെ പന്തീരടി പൂജക്ക് ശേഷം നടന്ന ചടങ്ങിലാണ് അലങ്കാര പീഠം സമർപ്പിച്ചത്.പൊന്നാനി തൃക്കാവ് സൗഭാഗ്യ നിവാസിൽ രാജേഷാണ് അലങ്കാരപീഠം സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അലങ്കാര പീഠം ഏറ്റുവാങ്ങി. രാജേഷിൻ്റെ മാതാവ് സൗമിനിയും സഹോദരൻ രതീഷും ചടങ്ങിനെത്തി.

First Paragraph Rugmini Regency (working)

ഭക്തർ ശ്രീ ഗുരുവായൂരപ്പന് മുന്നിൽ നൃത്ത, സംഗീത അരങ്ങേറ്റം നടത്തുന്ന മേൽപുത്തൂർആഡിറ്റോറിയത്തിലെവേദിയിലേക്കുള്ള അലങ്കാര പീഠമാണിത്. പിച്ചളയിൽ പൊതിഞ്ഞ ആനക്കൊമ്പ് മാതൃകയും ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രവും ആലേഖനം ചെയ്ത അലങ്കാര പീഠത്തിൻ്റെ ശിൽപി ബിജു എളവള്ളിയാണ്. കുമിൾ തടിയിലാണ് ആന കൊമ്പ് തീർത്തത്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി.മനോജ് കുമാർ, രാധിക, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, ശിൽപി ബിജു എളവള്ളി എന്നിവർ സന്നിഹിതരായി

Second Paragraph  Amabdi Hadicrafts (working)