Header 1 vadesheri (working)

ഏകീകൃത സിവിൽ കോഡ്, ഭിന്നിപ്പിക്കൽ അജണ്ട : പി.കെ.രാജൻ മാസ്റ്റർ

Above Post Pazhidam (working)

തൃശൂർ : ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്തുവാനുള്ള അവസ്ഥ ഇന്ത്യയിൽ ഇനിയും സംജാതമായിട്ടില്ലെന്നും അതിന് വേണ്ടിയുള്ള തിരക്കിട്ട ശ്രമങ്ങൾ തിരിച്ചടിക്കുമെന്നും എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.രാജൻ മാസ്റ്റർ.നാഷണലിസ്റ്റ് ലോയേർസ് കോൺഗ്രസ്സ് തൃശൂർ ജില്ലാ ഘടകം എൻ.ബി.എസ് ഹാളിൽ സംഘടിപ്പിച്ച ഏക സിവിൽ കോഡ് സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുവാനുള്ള ശ്രമത്തിൻ്റെ പുറകിലുള്ള അജണ്ട വ്യക്തമാണ്. ഇത് ഭിന്നിപ്പിക്കലിൻ്റ തത്വശാസ്ത്രമാണ്‌. ഇതിലൂടെ അടുത്ത പൊതുതെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ അഡ്വ.ഏ.ഡി.ബെന്നി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.പി. ചാത്തുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.അഡ്വ.കെ.വി.മോഹനകൃഷ്ണൻ വിഷയം അവതരിപ്പിച്ചു.

അഡ്വ.കെ. ഡി. ഉഷ, മോഹൻദാസ് പാറപ്പുറത്ത്, അഡ്വ.രവികുമാർ ഉപ്പത്ത്, അഡ്വ.ആർ.വി.സെയ്ത് മുഹമ്മദ്, അഡ്വ.രഘു കെ.മാരാത്ത്, അഡ്വ.ബി ജോയ് .കെ .ബി., അഡ്വ.പ്രതിഭ റാം, വിജിത വിനുകുമാർ, അഡ്വ.ജിൽസൻ ആൻ്റണി.പി., അഡ്വ.എം.ആർ.രമേശ് എന്നിവർ പ്രസംഗിച്ചു

Second Paragraph  Amabdi Hadicrafts (working)