Header 1 vadesheri (working)

സാഹിത്യകാരൻ കൂടിയായ കൃഷ്ണനാട്ടംകലാകാരൻ കെ.ടി.ഉണ്ണികൃഷ്ണൻ 31ന് വിരമിക്കും.

Above Post Pazhidam (working)

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ചുട്ടി ആശാൻ കെ.ടി.ഉണ്ണികൃഷ്ണൻ ജൂലൈ 31ന് തിങ്കളാഴ്ച വിരമിക്കും.1978ൽ ആശാനായിരുന്ന വി.പി.ശങ്കരനാരായണൻ നായരുടെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ച് 1985 ഒക്ടോബർ 28 നാണ് കൃഷ്ണനാട്ടം ചുട്ടി കലാകാരനായി സർവീസിൽ പ്രവേശിച്ചത്.

First Paragraph Rugmini Regency (working)

കൃഷ്ണനാട്ടം കളിയോഗത്തിലെ 38 വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം ചുട്ടി ആശാൻ തസ്തികയിൽ നിന്നാണ് വിരമിക്കുന്നത്.മികച്ച കൃഷ്ണനാട്ടം കലാകാരന് ഗുരുവായൂർ ദേവസ്വം നൽകിവരുന്ന മാനവേദ സ്മാരക സുവർണ്ണ മുദ്ര പുരസ്കാരം 2021ൽ ലഭിച്ചു.കർമ്മഭൂമി എന്ന നോവലും,കന്യാകുമാരിയിലെ ഉദയം എന്ന കഥാസമാഹാരവും രചനകളായി പുറത്തിറങ്ങിയിട്ടുണ്ട്.

സായാഹ്നത്തിലെ തിരിച്ചറിവുകൾ എന്ന കഥ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു

Second Paragraph  Amabdi Hadicrafts (working)