ഗുരുവായൂരിൽ കാർഗിൽ ദിനാചരണം
ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭാ ഹാളിൽ കാർഗിൽ ദിനാചരണം നടന്നു. ലൈബ്രറി അംഗണത്തിൽ ഗാന്ധി പ്രതിമക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ അമർ ജവാൻ സ്ഥൂപത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് ആദര ചടങ്ങ് ആരംഭിച്ചത്. ചെയർമാൻ ബ്രിഗേഡിയർ എൻ.എ. സുബ്രഹ്മണ്യൻ വൈ.എസ്.എം ഉദ്ഘാടനം ചെയ്തു ,
ജനറൽ കൺവീനർ കെ.കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. അഡ്വ.രവി ചങ്കത്ത് ആമുഖഭാഷണം നടത്തി. കേണൽ വി. ജി. കൃഷ്ണകുമാറിനെ പൊന്നാടയും, ഫലകവും നൽകി ആദരിച്ചു. കാർഗിൽ ദിനാചരണത്തിന്റെ ഭാഗമായി സൈനികരുടെ മക്കൾക്കും, സൈനികരാവുന്നതിന് താല്പര്യമുള്ള വിദ്യാർത്ഥികൾക്കുമായി വരും വർഷങ്ങളിൽ ഏർപ്പെടുത്തുന്ന സ്ക്കോളർഷിപ്പ് ചടങ്ങിൽ പ്രഖ്യാപിച്ചു. ലെഫ്റ്റനന്റ് കേണൽ സി.കെ. ബാബു, മേജർ പി.ജെ. സ്റ്റൈജു വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ട്രഷറർ കെ. സുഗതൻ നന്ദി പറഞ്ഞു .നഗരസഭ പ്രതിപക്ഷ നേതാവ് കെ. പി. ഉദയൻ, നഗരസഭ അംഗം ശോഭ ഹരിനാരായണൻ എന്നിവരും സന്നിഹിതരായിരുന്നു. പൈതൃകം രക്ഷധികാരി പ്രൊഫ. വി. എം. നാരായണൻ നമ്പൂതിരി, പ്രസിഡണ്ട് അഡ്വ: സി. രാജാഗോപാലൻ, സെക്രട്ടറി മധു. കെ.നായർ, ട്രഷറർ കെ.കെ. ശ്രീനിവാസൻ, ശ്രീകുമാർ. പി. നായർ, ശ്രീധരൻ മാമ്പുഴ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.