ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിനെ ഇരുട്ടിൽ നിറുത്തി ഗുരുവായൂരിൽ താത്കാലിക നിയമനം തകൃതി
ഗുരുവായൂർ : ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിനെ ഇരുട്ടിൽ നിറുത്തി ഗുരുവായൂർ ദേവസ്വത്തിൽ താത്കാലിക നിയമനം തകൃതി . നിയമനത്തിന് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെ നോക്ക് കുത്തിയാക്കിയായി അടുത്തിടെ ഡ്രൈവർ തസ്തികയിൽ ദേവസ്വം താൽക്കാലിക നിയമനം നടത്തിയത് .
ഇതിന് പുറമെ ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് സെക്കന്റ് ഗ്രേഡ് ഡ്രാഫ്ട്മാന്റെ മൂന്നു ഒഴിവുകളിലേക്കും റിക്രൂട്ട് മെന്റ് ബോർഡിന് ഇന്റർവ്യൂ നടത്താൻ കഴിഞ്ഞിട്ടില്ല കൂടാതെ മൂന്ന് ഹാർഡ് വെയർ നെറ്റ് വർക്ക് എഞ്ചിനീയർ മാരെ കഴിഞ്ഞ വര്ഷം ആഗസ്റ്റ് എട്ടിന് താൽക്കാലിക മായി നിയമിച്ചിരുന്നു . ഇവരുടെ കാലാവധി വീണ്ടും നീട്ടി കൊടുക്കാൻ ഭരണ സമിതി തീരുമാനിക്കുകയും ചെയ്തു ,
ദേവസ്വത്തിന്റെ ഉത്തരവാദിത്വ പെട്ട തസ്തിക യി ലേക്ക് സ്ഥിരം നിയമനം നടത്താതെ താൽക്കാലിക ക്കാരെ വെച്ച് ജോലി ചെയ്യിക്കുന്നത് സുരക്ഷയെ തന്നെ ബാധിക്കുമോ എന്ന സംശയത്തിലാണ് ഭക്തർ