ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകാരിൽ നിന്ന് ലോക്കൽ നേതാവിന് നോട്ടകൂലി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി നിർമാണ പ്രവർത്തിനടത്തുന്നവരിൽ നിന്നും പാർട്ടി ലോക്കൽ നേതാവ് നോട്ടകൂലി വാങ്ങുന്നതായി ആക്ഷേപം , വഴിപാട് നടത്തുന്നവരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് നിർബന്ധിത പിരിവ് നടത്തുന്നത് .ചില ത് പിരിവിനു പകരം ആ ജോലി തന്നെ ഇഷ്ടക്കാർക്ക് കരാർ കൊടുപ്പിക്കുകയാണ് . മുൻ ദേവസ്വം ഭരണ സമിതി അംഗമാണ് പാർട്ടിക്ക് എന്തെങ്കിലും സംഭാവന കൊടുക്കണം എന്ന കീഴ് വഴക്കം ആരംഭിച്ചതത്രെ . ഇപ്പോൾ അത് പിടിച്ചു പറി രൂപത്തിലായി മാറി , ഇതിനു പുറമെ തൊഴീ ക്കലിന്റെ കുത്തകയും എറ്റെ ടുത്തിട്ടുണ്ട് എന്ന് ഒരു വിഭാഗം ജീവനക്കാർ ആക്ഷേപിക്കുന്നു. ഇദ്ദേഹത്തിനായി ദേവസ്വം ഓഫിസിൽ ഒരു കസേര തന്നെ ഒരുക്കിയിട്ടുണ്ടത്രെ. ഇതിനെല്ലാം ഭരണ സമിതിയും ഉന്നത ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുന്നതിൽ പാർട്ടിയിലും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്
ഗുരുവായൂർ ദേവസ്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി ദേവസ്വത്തിന്റെ നിർമാണ ജോലി കൽ ഏല്പിക്കാനാണ് ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും ഏറെ താല്പര്യം , അഴിമതി ആരോപണം ഉയരാതെ പോക്കറ്റിലേക്ക് വീഴേണ്ടത് വീഴുമെന്നാണ് ഇത് കൊണ്ടുള്ള മെച്ചം . കേശവന്റെ പ്രതിമ നവീകരിച്ചപ്പോൾ വേറെ ഏതോ ആനയായി മാറി , ഇനി മഞ്ജുളാൽ തറ പൊളിച്ചു ഗരുഡനെ മാറ്റി നവീകരിക്കാൻ പോകുന്നു. കിഴക്കേ നടപ്പന്തൽ പണി മാസങ്ങൾ ആയി എവിടെയും എത്തിയിട്ടില്ല , ഇത് കാരണം ഭക്തർക്കും നടയിലെ കച്ചവടക്കാർക്കും ഉണ്ടാക്കുന്ന ദുരിതങ്ങൾ ചില്ലറ യല്ല , ഹോട്ടലിലേക്ക് കുടി വെള്ളവുമായി എത്തിയ വാഹനം കുഴിയിൽ താഴ്ന്നു . മറ്റൊരു വാഹനം എത്തിച്ചു കെട്ടി വലിച്ചാണ് വാഹനം നീക്കം ചെയ്തത്.
അതെ സമയം കൊട്ടി ഘോഷിച്ചു ഉൽഘാടനം നടത്തിയ, ആനകൾക്ക് ശുദ്ധീകരിച്ച കുടി വെള്ളം നൽകുന്നതിന് വേണ്ടി ആന കോട്ടയിൽ നിർമിച്ച പ്ലാന്റ് കരാറുകാരനും ഇടനിലക്കാർക്കും ഗുണം ഉണ്ടായി എന്നല്ലാതെ ആന കളുടെ കുടി വെള്ള ആവശ്യത്തിന് പര്യാപ്തമല്ല . ഒരു മണിക്കൂറിൽ 2500 ലിറ്റർ വെള്ളം മാത്ര മാണ് ഈ പ്ലാന്റിൽ ശുദ്ധീകരിക്കാൻ കഴിയുക . . ഗുരുവായൂരപ്പന്റെ ആനകൾ വെള്ളം പുറത്ത് കളയാതെ സ്ട്രോ ഉപയോഗിച്ചു കുടിക്കാൻ പരിശീലിക്കേണ്ടി വരും.
ഒരു ദിവസം ആന കോട്ടയിൽ രണ്ടര ലക്ഷം ലിറ്റർ കുടി വെള്ളം ആവശ്യമുണ്ട് എന്നാണ് ഈ രംഗത്ത് ഉള്ളവർ പറയുന്നത് . കുടിക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് ആനകൾ ദേഹത്ത് ഒഴിച്ച് കളയുന്നത് . ഇതൊന്നും പരിശോധിക്കാതെ യാണ് ഒരു വഴി പാടുകാരനെ കണ്ടെത്തി പ്ലാന്റ് സ്ഥാപിച്ചത് . പല ജോലികളും ദേവസ്വം മരാമത്ത് വിഭാഗം അറിയുന്നത് പോലുമില്ല എന്ന ആക്ഷേപം ഉണ്ട് . ഇത് സംബന്ധിച്ച് ദേവസ്വ ത്തിലെ ഇടത് യൂണിയൻ ജില്ലാ കമ്മറ്റിയിൽ പരാതി നൽകിയിരുന്നു