Header 1 vadesheri (working)

ചാവക്കാട് കഞ്ചാവ് വേട്ട , നാല് പേർ പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : പോലീസ് ഡോഗ് സ്കാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്ഥലങ്ങളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കടപ്പുറം കളളാമ്പിപ്പടിയിലുളള ബീച്ച് ഹൗസ് എന്ന സ്ഥാപനത്തിൽ നിറുത്തിയിട്ടിരുന്ന കാറിനകത്തു നിന്നുമാണ് 200 ഗ്രാം കഞ്ചാവുമായി കടപ്പുറം വെളിച്ചെണ്ണപ്പടി ഹാജ്യാരകത്ത് വീട്ടിൽ മുഹ്സിൻ (31), തിരുവത്ര മന്ത്രംകോട്ട് വീട്ടിൽ ജിത്ത് (30), പാവറട്ടി മരുതയൂർ കൊച്ചാത്തിരി വീട്ടിൽ വൈശാഖ് (26) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

First Paragraph Rugmini Regency (working)

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് കഞ്ചാവ് നൽകുന്നത് തൊട്ടാപ്പിലുളള പഞ്ചട്ടി എന്നയാളാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ തൊട്ടാപ്പ് പൂക്കോയ തങ്ങൾ റോഡിൽ വാടകക്കു താമസിക്കുന്ന തൊട്ടാപ്പ് പഴുമിങ്ങൽ വീട്ടിൽ ത്രിയലിന്റെ (24) വീട്ടിൽ എത്തുകയും ലഹരി മരുന്ന് വേട്ടയിൽ വിദഗ്ധയായ ലാറ നടത്തിയ തെരച്ചിലിൽ ഇയാളുടെ വീട്ടിൽ നിന്നും വിൽപനക്കായി വെച്ചിരുന്ന 50 ഗ്രാമോളം കഞ്ചാവ് വീട്ടിൽ ഒളിപ്പിച്ചതും കണ്ടെടുത്തു.

Second Paragraph  Amabdi Hadicrafts (working)

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ മുഴുവൻ ലഹരി വിരുദ്ധമായി നടത്തിയ വ്യാപക തെരച്ചിലിന്റെ ഭാഗമായാണ് കഞ്ചാവ് പിടികൂടിയത്. ഗുരൂവായൂർ എ.സി.പി കെ.ജി സുരേഷ് രൂപീകരിച്ച ടീമും ഡോഗ് സ്ക്വാഡുമാണ് സംയുക്തമായി തെരച്ചിൽ നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ സെസിൽ രാജ്, ബിജു പട്ടാമ്പി, എ.എസ്.ഐ ശ്രീജി, ലത്തീഫ്, സിവിൽ പോലീസ് ഒഫീസർമാരായ ഹംദ്, സന്ദീപ്, പ്രസീദ, സജീഷ്, അനസ്, വിനീത് ഡോഗ് ഹാന്റിലർ അനൂപ്, പോലീസ് ഡോഗ് ലാറ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.