Header 1 vadesheri (working)

ഉമ്മൻചാണ്ടിയോടുള്ള മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി എഡിറ്റോറിയൽ പ്രസിദ്ധീകരിക്കുമോ : വി ടി ബലറാം

Above Post Pazhidam (working)

തിരുവനന്തപുരം: ഉമ്മൻചാണ്ടിയോട് ചെയ്ത തെറ്റ് എന്ന നിലയിലുള്ള ദേശാഭിമാനി മുൻ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ എൻ മാധവൻകുട്ടിയുടെ കുറിപ്പിന് പിന്നാലെ ചോദ്യവുമായി വി ടി ബൽറാം രംഗത്ത്. എൻ മാധവൻ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിക്കാൻ ‘ദേശാഭിമാനി’ തയ്യാറാവുമോ? എന്ന ചോദ്യവുമായാണ് ബൽറാം രംഗത്തെത്തിയത്.

First Paragraph Rugmini Regency (working)

നേരത്തെ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സിയെന്ന ഉമ്മന്‍ ചാണ്ടിയുണ്ടെന്ന് വ്യക്തമാക്കിയാണ് മാധവൻകുട്ടി രംഗത്തെത്തിയത്. ആ രണ്ട് കാരണങ്ങളും വിശദമായി കുറിച്ച അദ്ദേഹം ക്ഷമയും ചോദിച്ചു. ഐ എസ് ആര്‍ ഒ ചാരക്കേസ് കാലത്തെ ശൈലിമാറ്റത്തെക്കുറിച്ചുള്ളതാണ് ഒരു കാര്യം. രണ്ടാമത്തെ കാര്യമാകട്ടെ ‘ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു’ എന്നാണ്.

മാധവൻകുട്ടിയുടെ കുറിപ്പ്

Second Paragraph  Amabdi Hadicrafts (working)

കേരളത്തിലെ ഒരു
മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ
മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്

1 “ശൈലിമാറ്റം “
“ഐ എസ് ആര്‍ ഒ ചാരക്കേസ് “
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മന്‍ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യൻ
എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍
പിന്തുണ അങ്ങേയറ്റം
ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .

2 ഉമ്മന്‍ ചാണ്ടിക്കു നേരേ
ഉയര്‍ത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയില്‍
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാന്‍
നല്‍കിയ അധാര്‍മ്മിക
പിന്തുണയില്‍ ഞാനിന്നു
ലജ്ജിക്കുന്നു.

ഇതു പറയാന്‍ ഓ സി യുടെ മരണംവരെ
ഞാന്‍ എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്‌
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .

ഉമ്മന്‍ ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോണ്‍ഗ്രസ് യു ഡി എഫ്
പ്രവര്‍ത്തകരുടെയും
ദുഃഖത്തില്‍ പങ്കുചേരുന്നു.