ഗുരുവായൂരിൽ രാമായണ മാസ ഭക്തിപ്രഭാഷണം തിങ്കളാഴ്ച മുതൽ
ഗുരുവായൂർ : ദേവസ്വം രാമായണ മാസ പ്രത്യേക പരിപാടികൾക്ക് കർക്കടകം ഒന്നാം തീയതിയായ നാളെ തുടക്കമാകും. രാവിലെ 6.30 മുതൽ 7.30 വരെ രാമായണം പാരായണം മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടക്കും. കർക്കടകംഒന്നു മുതൽ 11 കൂടി ഡോ.വി.അച്യുതൻകുട്ടിയും 12 മുതൽ 21 കൂടി ഡോ.മുരളി പുറനാട്ടുകരയും 22 മുതൽ 31 വരെ ജ്യോതി ദാസും പാരായണം നിർവ്വഹിക്കും. കർക്കടകം ഒന്നാം ദിനം മുതൽ എല്ലാ ദിവസവും രാത്രി ഏഴു മുതൽ എട്ടര മണി വരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ഭക്തിപ്രഭാഷണം ഉണ്ടാകും .
നാളെ രാമായണ സന്ദേശം എന്ന വിഷയത്തിൽ പദ്മനാഭൻ മാസ്റ്റർ പ്രഭാഷണം നടത്തും.രാമായണ പ്രശ്നോത്തരി മത്സരവും.രാമായണ പഠനം ലക്ഷ്യമാക്കിയുള്ള മൽസരം നാളെ മുതൽ ആരംഭിക്കും.നാളെ അവധി ആയതിനാൽ മറ്റെന്നാൾ രണ്ടു ചോദ്യങ്ങൾ ഉണ്ടാകും.രാവിലെ 10 മണിക്ക് ചോദ്യം പ്രദർശിപ്പിക്കും. വൈകിട്ട് 5 വരെ മത ഗ്രന്ഥ ശാലയിലും ദേവസ്വം ഓഫീസിലും സ്ഥാപിച്ച പെട്ടികളിലും ഉത്തരമെഴുതിയിടാം.രാമായണ മാസാന്ത്യം ഏറ്റവും കൂടുതൽ ശരി ഉത്തരം പെട്ടിയിൽ നിക്ഷേപിച്ചവർക്ക് സമ്മാനമുണ്ടാകും.രാമായണം മൂലം, അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് എന്നിവയെ ആസ്പദമാക്കിയാകും ചോദ്യങ്ങൾ. ഭക്ത ജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കും പ്രത്യേക സമ്മാനങ്ങൾ ഉണ്ടാകും.