Header 1 = sarovaram
Above Pot

എല്‍ഡിഎഫ് സെമിനാര്‍ ചീറ്റിപ്പോയ വാണം. കെ മുരളീധരൻ

തിരുവനന്തപുരം : ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയത്തിന്റെ തൊട്ടടുത്ത ദിവസം സി.പി.എം. അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. സിപിഎം സെമിനാറിനെ എയറിലാക്കി കെ മുരളീധരന്‍. സെിനാര്‍ നടത്തി ഷൈന്‍ ചെയ്യാന്‍ നോക്കി പക്ഷെ നാനാവഴിക്കൂടെയും പുച്ഛങ്ങളേറ്റ് വാങ്ങുകയാണ് സിപിഎം. സെമിനാര്‍ വോട്ട് ബാങ്ക് കണക്കാക്കി ചെയ്ത ഏര്പ്പാടാണെന്ന് തുറന്നടിച്ച് മുരളീധരന്‍. സിപിഎം സെമിനാര്‍ ചീറ്റിപ്പോയതിന് കോണ്ഗ്ര്സിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഞങ്ങള്‍ ആദ്യം തന്നെ പറഞ്ഞതാണ്, എടുത്ത് ചാടി ഷൈന്‍ ചെയ്യാന്‍ നോക്കണ്ട എന്ന്.

Astrologer

കഴിഞ്ഞ ദിവസം സി.പി.ഐയുടെ ദേശീയ കൗണ്സില്‍ യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ഇത് തന്നെയാണ് കോണ്ഗ്രസും പറഞ്ഞത്. നിയമത്തെ എതിര്ക്കാന്‍ മറ്റുള്ളവരുമായി സഹകരിച്ച് ഒദ്യോഗികമായി തീരുമാനം എടുക്കും. അടുത്ത ദിവസം 24 കക്ഷികളുടെ യോഗം ബംഗളൂരുവില്‍ ചേരുന്നുണ്ട്. അതില്‍ അജണ്ടയിൽ വെച്ച കാര്യമാണ് ഇപ്പോള്‍ എടുത്ത് ചാടി കൺ വെൻഷൻ നടത്തിയത്. എല്‍.ഡി.എഫിലെ തന്നെ പലരും പങ്കെടുത്തില്ല.

സി.പി.ഐയിലെ നേതാക്കള്‍ ആരും വന്നില്ല. വനിതകളാരേയും പ്രവേശിപ്പിച്ചില്ല. ഇടതുപക്ഷത്തിലെ പല ഘടകകക്ഷികളും എല്‍.ഡി.എഫ്. കൺ വീനർ ഉള്പ്പെഷടെ വിട്ടുനിന്നു. ജനതാദള്‍ വരാന്‍ പറ്റാത്ത അവസ്ഥയിലാണ്. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിയുടെ കൂടെയാണ് ദള്‍. ഇങ്ങനെയുള്ള ഒരുപാട് ന്യൂനതകളോടെ സെമിനാര്‍ ചീറ്റിപ്പോയി. അതിന്കോണ്ഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല’ മുരളീധരന്‍ കൂട്ടിച്ചേര്ത്തു .

അതെ സമയം സെമിനാറില്‍ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ്. സെമിനാറിന്‍റെ ആലോചന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചെങ്കിലും തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. വ്യക്തിനിയമങ്ങളില്‍ പരിഷ്കരണം വേണമെന്ന തന്‍റെ നിലപാടാകാം സംഘാടകരെ പിന്തിരിപ്പിച്ചതെന്നും ഖദീജ മുംതാസ് പറഞ്ഞു.

മതനേതാക്കളെ ഭയന്നാണോ മുസ്ലിം വനിതകളെ വേദിയിൽ ഇരുത്താതിരുന്നത് ?. വ്യക്തി നിയമ പരിഷ്കരണം മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇടതുപക്ഷത്തില്‍ തനിക്ക് വിശ്വാസമുണ്ട്. അവർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഖദീജ മുംതാസ് പറഞ്ഞു.

Vadasheri Footer