Header 1 vadesheri (working)

കോവിഡ് കിറ്റ് വിതരണം , റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകണം : സുപ്രീം കോടതി

Above Post Pazhidam (working)

ഡല്‍ഹി: കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാന്‍ വിസമ്മതിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കമ്മീഷന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

First Paragraph Rugmini Regency (working)

അഞ്ച് രൂപ വച്ച് പത്തുമാസത്തെ കമ്മീഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പത്തുമാസത്തെ കമ്മീഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമ്മീഷന്‍ നല്‍കേണ്ടത്. 13 മാസത്തെ കമ്മീഷനില്‍ മൂന്ന് മാസത്തെ മാത്രം കൊടുത്ത സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് കുടിശ്ശിക നല്‍കിയിരുന്നില്ല. ഇതിനെതിരെ ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

Second Paragraph  Amabdi Hadicrafts (working)

ഏതാണ്ട് അഞ്ചുകിലോഗ്രാം തൂക്കമുണ്ടായിരുന്ന ഒരു കിറ്റിന് അഞ്ച് രൂപയോളമാണ് സര്‍ക്കാര്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നത്. കാര്‍ഡുകള്‍ കൂടുതലുളള റേഷന്‍ കടകള്‍ക്ക് അമ്പതിനായിരം രൂപയോളം കിട്ടാനുണ്ടെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. സംസ്ഥാനത്ത് മൊത്തം ഇങ്ങനെ നല്‍കാനുളള തുക കോടികള്‍ വരും