Header 1 = sarovaram
Above Pot

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഗുരുവായൂരും: ടി.എൻ. പ്രതാപൻ

ഗുരുവായൂർ : റെയിൽവെ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്ത് നടപ്പിലാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഗുരുവായൂർ സ്റ്റേഷനെ ഉൾപ്പെടുത്തിയതിന് അംഗീകാരം ലഭിച്ചതായി ടി.എൻ. പ്രതാപൻ എം പി അറിയിച്ചു. ഈ പദ്ധതിയിലൂടെ ദക്ഷിണ റെയിൽവേയിൽ 90 സ്റ്റേഷനുകളാണ് വികസിപ്പി യ്ക്കുന്നത്. കേരളത്തിലെ 34 സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 90 സ്റ്റേഷനുകളുടേയും മാസ്റ്റർ പ്ലാനുകൾ റെയിൽവേ അംഗീകരിച്ചു. ആദ്യഘട്ടത്തി 35 എണ്ണത്തിന്റെ പ്രവർത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും മറ്റുള്ളവയുടെ നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ അന്തിമ ഘട്ടത്തിലുമാണ്.

Astrologer

സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ പുതുക്കുന്നതിനും പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നിർദ്ദിഷ്ട സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സർകുലേറ്റിങ് ഏരിയ മെച്ചപ്പെടുത്തൽ, വിപുല മായ പാർക്കിങ് സൗകര്യം, പൂന്തോട്ടങ്ങൾ, അറിയിപ്പുകൾ നൽകാനുള്ള ഡിജിറ്റൽ സൗകര്യം, അറിയിപ്പ് ബോർഡുകൾ, പ്ലാറ്റുഫോമും മേൽക്കൂരയും വികസിപ്പിയ്ക്കൽ, സ്റ്റൈൻലെസ്സ് സ്റ്റീൽ ബെഞ്ചുകളും വാഷ് ബേസിനുകളും, മികച്ച വെളിച്ച സംവിധാനം, സിസി ടിവി എന്നിവയാണ് വിഭാവനം ചെയ്തിരിയ്ക്കുന്നത്. അതിന്റെ ഭാഗമായി ഗുരുവായൂരിന് അംഗീകരിച്ച കെട്ടിടത്തിന്റെ ആദ്യ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിയ്ക്കുന്നത്.

പാർലിമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി തൃശ്ശൂർ ലോകസഭ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനും ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ടി എൻ പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ ജൂലൈ 18 ഉച്ചയ്ക്ക് 1 മണിയ്ക്ക് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഉന്നതതല യോഗം ചേരുന്നതാണ്. ഡിവിഷണൽ റെയിൽവേ മാനേജർ എസ് എം ശർമ്മ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും

Vadasheri Footer