Header 1 = sarovaram
Above Pot

ഗുരുവായൂർ-പുനലൂർ ഇന്റർസിറ്റി ഇനി മധുരയിലേക്ക്

ഗുരുവായൂർ: കേരളത്തിലെ ട്രെയിൻ റൂട്ടുകളിൽ വൻ മാറ്റങ്ങളുമായി റെയിൽവേ. തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകളിൽ സർവീസ് വർദ്ധിപ്പിക്കാനാണ് റെയിൽവേയുടെ നീക്കം. ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സർവീസ് ആണ് റെയിൽവേ നീട്ടുന്നത്. സെക്കന്ദരാബാദിൽ മൂന്ന് ദിവസം നീണ്ടു നിന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയോഗത്തിലാണ് അന്തിമ തീരുമാനമായത്

ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് സർവീസ് നടത്തുന്ന ഗുരുവായൂർ-പുനലൂർ ഇന്റർസിറ്റി എക്‌സ്പ്രസ് 06328 മധുര വരെയാണ് നീട്ടുന്നത്. എല്ലാ ദിവസവും രാവിലെ 5.45-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 1.45-ഓടെയാകും പുനലൂരിൽ എത്തുക. ഈ ട്രെയിനാണ് ഇനി മധുരയിലേക്ക് നീട്ടുന്നത്

Astrologer

തിരുവനന്തപുരത്ത് നിന്നും മധുരയിലേക്ക് സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ് 16343 രാമേശ്വരം വരെയാണ് നീട്ടുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും രാത്രി 8.30-നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്നത്. തുടർന്ന് കോട്ടയം-എറണാകുളം-പാലക്കാട് ജംഗ്ഷനിലൂടെ മധുരയിലേക്ക് സർവീസ് നടത്തും. 13 മണിക്കൂർ മുപ്പത് മിനിറ്റ് യാത്രയിൽ തൊട്ടടുത്ത ദിവസം രാവിലെ പത്തിനാണ് മധുരയിലെത്തുക. ഈ സർവീസാണ് രാമേശ്വരത്തേയ്‌ക്ക് നീട്ടുന്നത്.

.പാലക്കാട് നിന്നും തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുന്ന പാലരുവി എക്‌സ്പ്രസ് 16792 തൂത്തുക്കുടി വരെ നീട്ടും. എല്ലാ ദിവസവും വൈകിട്ട് 4.05-ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12 മണിക്കൂർ 25 മിനിറ്റ് സമയമെടുത്ത് പുലർച്ചെ 4.40-ന് തിരുനെൽവേലിയിലെത്തും

Vadasheri Footer