ഗുരുവായൂർ റെയിൽവേ മേൽപ്പാലം, അവലോകനയോഗം ചേർന്നു
ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട അവലോകനയോഗം .ഗുരുവായൂർ എം.എൽ.എ.എൻ.കെ.അക്ബറിന്റെ അധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു.
റെയിൽവേ മേൽപ്പാലത്തിന്റെ സൂപ്പർ സ്ട്രക്ചറിന്റെ RDSO പരിശോധന പൂർത്തിയായി. ആയതിന്റെ സർട്ടിഫിക്കറ്റ് 2 ദിവസത്തിനകം ലഭ്യമാകും. ഈ ആഴ്ചയോടെ തന്നെ സൂപ്പർ സ്ട്രക്ചർ നിർമാണത്തിനുള്ള ഗർഡറുകൾ സൈറ്റിലേക്ക് എത്തിക്കാൻ വേണ്ടി സാധിക്കുന്നതാണ്.
അഡ്ജസ്റ്റ്മെന്റ് സ്പാനുകളും ഇതോടൊപ്പം സ്ഥാപിക്കും. RDSO അനുമതി ലഭ്യമാകുന്നത് സംബന്ധിച്ചുള്ള തടസ്സങ്ങൾ കഴിഞ്ഞ ദിവസം RDSO പരിശോധന പൂർത്തീകരിച്ചതോടെ പരിഹരിച്ചിരിക്കുകയാണ്.
സർട്ടിഫിക്കറ്റ് അടുത്ത ദിവസം തന്നെ ലഭ്യമാക്കുമെന്നും എം.എൽ.എ യോഗത്തിൽ അറിയിച്ചു.
നിർമാണവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നിലവിൽ പരിഹരിച്ചിട്ടുണ്ട്. ഈ മാസത്തോടെ തന്നെ സൂപ്പർസ്ട്രക്ചർ നിർമാണം ആരംഭിക്കാൻ കഴിയും.
റോഡ് നിർമാണം, സ്ലാബ് കോൺക്രീറ്റിങ് തുടങ്ങിയ അനുബന്ധ പ്രവർത്തികൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്.. സെപ്റ്റംബർ മാസത്തോടെ തന്നെ നിർമാണം പൂർത്തീകരിച് റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവെങ്കിടം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നിലവിൽ റെയിൽവേ അപ്പ്രൂവൽ ലഭ്യമാക്കുന്നതിനു വേണ്ടി സമർപ്പിച്ചിട്ടുള്ളതാണ്. ഉടനെ തന്നെ അംഗീകാരം ലഭിക്കുന്നതാണ്.
ഗുരുവായൂർ ദേവസ്വത്തിന്റെ പേരിലുള്ള സ്ഥലം നൽകുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആയത് പൂർത്തീകരിക്കുന്നതോടെ തിരുവെങ്കിടം അടിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭപ്രവർത്തികൾ ആരംഭിക്കുന്നതാണ്.
യോഗത്തിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, നഗരസഭ സെക്രട്ടറി, റെയിൽവേ ഉദ്യോഗസ്ഥൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.