പി.വി. അൻവറുടെ താളത്തിന് കേരള പൊലീസ് തുള്ളുന്നു: വി.ഡി. സതീശൻ
തിരുവനന്തപുരം: മാധ്യമങ്ങൾകകെതിരായ പി.വി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്നാണു സർക്കാരിന്റെ ഭീഷണി. അൻവർ പറയുന്നത് അനുസരിച്ച് പോലീസ് മാധ്യമങ്ങളെ വേട്ടയാടുന്നു. അൻവറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്. മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎൽഎ നേതൃത്വം നൽകുന്നു.പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏകസിവിൽകോഡിൽ സിപിഎമ്മുമായി ചേർന്നു ഒരു പരിപാടിയും ഇല്ല. സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്. യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്തും. ഇടതുമുന്നണിയിലെ ഘടകകക്ഷികളേയും പരിപാടിയിലേക്ക് ക്ഷണിക്കില്ല.സിപിഎമ്മിനെ വിളിക്കാതെ മറ്റുള്ളവരെ വിളിക്കുന്നതിലേ അനൗചിത്യം കൊണ്ടാണിത്. സമസ്ത മുജാഹിദ് വിഭാഗങ്ങൾ സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ ആശങ്ക ഇല്ല.
മത സംഘടനകളോട് പോകേണ്ട എന്ന് പറയാൻ ഞങ്ങൾ ആളല്ല.ശരി അത്തിലും.ഏക സിവിൽ കോഡിലും മുൻ നിലപാട് തിരുത്തിയോ എന്ന് സിപിഎം വ്യക്തമാക്കണം.ഏക സിവിൽ കോഡ് വേണ്ട എന്ന് തന്നെയാണ് കോൺഗ്രസ് നിലപാട്. സെമിനാറിലേക്കുള്ള സിപിഎം ക്ഷണം നിരസിച്ച ലീഗിനെ അദ്ദേഹം അഭിനന്ദിച്ചു. മുസ്ലിം ലീഗ് യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയാണെന്നും ആ ഉത്തരവാദിത്വം ലീഗ് എല്ലാ കാലത്തും കാണിച്ചിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.