ഗുരുവായൂരിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ മോഷ്ടാക്കളുടെ വിളയാട്ടം
ഗുരുവായൂര്‍ : ഗുരുവായൂരിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ മോഷ്ടാക്കളുടെ വിളയാട്ടം കിഴക്കേ നടയിലെ നഗര സഭ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സില്‍ നിന്ന് യാത്രക്കാരുടെ 6 മൊബൈല്‍ ഫോണുകളും പണവും ബാഗുകളും കവര്‍ന്നു. തമിഴ്‌നാട് സേലത്ത് നിന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് 45 പേരുമായി ബസ് ഗുരുവായൂരില്‍ എത്തിയത്. കുട്ടികള്‍ അടക്കമുള്ള സംഘം രാവിലെ ഏഴരയോടെ ക്ഷേത്രത്തിലേക്ക് പോയി. ബസ് ജീവനക്കാര്‍ ബസ്സിനകത്ത് ഉറങ്ങുകയായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞവര്‍ ഒമ്പതോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബാഗുകള്‍ തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. നഷ്ടപ്പെട്ട പണം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. കുട്ടികളുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മൂന്ന് ബാഗുകളാണ് നഷ്ടപ്പെട്ടത്. ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി.എസ്.ഐ ഐ എസ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
ദേവസ്വത്തിന്റ ബഹു നില വാഹന പാർക്കിങ് സമുച്ചയത്തിൽ വാഹനങ്ങളിൽ മോഷണംനിത്യ സംഭവമാണ് . മൊബൈൽ ഫോണുകളാണ് കൂടുതലും നഷ്ടപ്പെടുന്നത് പലരും പരാതി പെടാൻ തയ്യാറാകാതെ പോകുന്നത് കൊണ്ട് സംഭവം പുറത്തറിയുന്നില്ല .സി സി ടി വി കാമറ സ്ഥാപിച്ചാൽ ഒരു പരിധി വരെമോഷണം തടയാൻ കഴിയും എന്നാൽ ഇതൊന്നും ദേവസ്വത്തിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതല്ല എന്ന നിലപാടിൽ ആണ് ഭരണ സമിതി എന്നാണ് ആക്ഷേപം