Above Pot

കോട്ടപ്പടി സർവ്വീസ് ബാങ്ക് ഡി വൈ എഫ് ഐ യുടെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് : സിപി ഐ

ഗുരുവായൂർ : കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിക്കാതെയും സ്വജന പക്ഷപാതപരമായും നടത്തിയ നാല് പ്യൂൺ , ഒരു വാച്ച്മേൻ നിയമനങ്ങളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുള്ളതിനാൽ ആയതിനെ സംബന്ധിച്ച് വകുപ്പ് തല സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ പൂക്കോട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിനെ ഡി വൈ എഫ് ഐ യുടെ എംപ്ലോയിമെന്റ് എക്സ് ചേഞ്ച് ആക്കി മാറ്റാനുള്ള സി പി എം നീക്കം ആപൽക്കരമാണ്.

First Paragraph  728-90

ഏകപക്ഷീയമായി നിയമന അജണ്ട ബോർഡ് യോഗത്തിൽ കൊണ്ട് വന്നപ്പോൾ സി പി ഐ യുടെ രണ്ട് മെമ്പർ മാർ അതിനെ എതിർക്കുകയും, വിഷയം ചർച്ച ചെയ്യാൻ കൂടുതൽ സമയം വേണമെന്നും അടുത്ത ബോർഡ് യോഗത്തിലേക്ക് മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ടത് പ്രകാരം പ്രസ്തുത ആവശ്യം അംഗീകരിച്ചെങ്കിലും യോഗം പിരിഞ്ഞതിന് ശേഷം പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് ചട്ടവിരുദ്ധമായി രാത്രി തന്നെ ഇഷ്ടക്കാർക്ക് നിയമന ഉത്തരവ് നൽകുകയും പിറ്റേ ദിവസം രാവിലെ തന്നെ ജോലിയിൽ പ്രസ്തുത വ്യക്തികളെ നിയമിക്കുകയായിരുന്നു.

Second Paragraph (saravana bhavan

പ്രസ്തുത നിയമനം മുന്നണി മര്യാദയ്ക്ക് എതിരാണെന്ന് എൽ സി യോഗം വിലയിരുത്തി. യോഗത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം രാകേഷ് കണിയാംപറമ്പിൽ , മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ് ബഷീർ, ജില്ലാ കൗൺസിൽ അംഗം സി വി ശ്രീനിവാസൻ , ലോക്കൽ സെക്രട്ടറി കെ കെ ജ്യോതിരാജ് മണ്ഡലം കമ്മിറ്റി അംഗം അഭിലാഷ് വി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.