Header 1 = sarovaram
Above Pot

ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിൽ മിന്നൽച്ചുഴലി ,വ്യാപക നാശനഷ്ടം

തൃശൂർ: മിന്നൽച്ചുഴലിയെത്തുടർന്ന് തൃശൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽച്ചുഴലിയുണ്ടായത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചുഴലി കടന്നു പോയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. രാവിലെ ഒമ്പതരയോടെയാണ് കാറ്റ് വീശിയത്.

ഒന്നര മിനിറ്റോളം കാറ്റ് വീശിയതായി പ്രദേശവാസികൾ പറയുന്നു. ചാലക്കുടി ടൗൺ‌, ചെറുവാളൂർ,കൊരട്ടി, കോനൂർ, പാളയം പറമ്പ് എന്നിവിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ആളൂർ പഞ്ചായത്തിൽ‌ ആളൂർ, താഴേക്കാട് എന്നിവിടങ്ങളിൽ‌ രാവിലെ പതിനൊന്നരയോടെയാണ് മിന്നൽച്ചുഴലിയുണ്ടായത്.

Astrologer

മിന്നല്‍ ചുഴലിയിൽ കൂടപ്പുഴയില്‍ മാത്രം ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക നിഗമനം, ആളപായമില്ല. രാവിലെ പത്തരയോടെ ഏകദേശം അഞ്ച് മിനിറ്റ് നേരം നീണ്ടു നിന്ന ചുഴലിയാണ് അനുഭവപ്പെട്ടത്.

വലിയ ശബ്ദത്തോടെയാണ് മിന്നൽ ചുഴലി ആഞ്ഞടിച്ചതെന്ന് ദൃക്ഷസാക്ഷികള്‍ പറയുന്നു. ചാലക്കുടി കൂടപ്പുഴ, ഇടുകൂട് പാലം, മേലൂര്‍ പഞ്ചായത്തിലെ പൂലാനി, മുരിങ്ങൂര്‍ സാന്‍ജോ നഗര്‍, നടതുരുത്ത് ഭാഗത്താണ് കാറ്റിനെ തുടര്‍ന്ന് വലിയ നാശം സംഭവിച്ചത്.

കൂടപ്പുഴ ഹെര്‍ട്ട്‌ലാന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററിന് എതിര്‍ വശത്തായി കുറ്റിച്ചിറ പുളിങ്കര സ്വദേശി ലോന കൂടപ്പുഴ കിഴക്കൂടന്‍ ജോര്‍ജില്‍ നിന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മൂന്നര ഏക്കറോളം സ്ഥലത്തെ കുലച്ചതും, വിളവെടുക്കാന്‍ പാകമായത്തടക്കം 3500 നേന്ത്ര വാഴകള്‍, നൂറു കണക്കിന് കവുങ്ങ്, തെങ്ങ്, ജാതി എന്നിവയാണ് ഒടിഞ്ഞു പോയത്.

വായ്പയെടുത്താണ് ലോന വാഴകൃഷിയിറക്കിയിരിക്കുന്നത്. ഭാഗ്യത്തിനാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെടത്ത്. വലിയ കാറ്റില്‍ കവുങ്ങ് ഒടിയുന്ന ശബ്ദം കേട്ട് ഓടുന്നതിനിടയില്‍ മുന്നില്‍ തെങ്ങ് ഒടിഞ്ഞു വീഴുകയായിരുന്നു. മുന്നിലും പിന്നിലും കവുങ്ങും മറ്റും ഒടിഞ്ഞ് വീഴുന്നതിനിടെ ഓടി റോഡിലേക്ക് കയറുകയായിരുന്നു എന്ന് ലോന പറഞ്ഞു

ഹെർന്‍റ് ലാന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ ഏകേദശം മുപ്പതിലധികം ജാതികള്‍ കടപുഴകി വീണു. നൂറ് വര്‍ഷത്തോളം പഴക്കമുള്ള വിളവെടുത്തുകൊണ്ടിരുന്ന വലിയ ജാതിമരമാണ് ഒടിഞ്ഞു കടപുഴകി വീണിരിക്കുന്നത്.കട്ടപ്പൊക്കം ചക്കാലക്കല്‍ ചാക്കുണ്ണിയുടെ വീടിന്‍റെ മുകളിലേക്ക് സമീപത്തെ വീടിലെ മാവ് ഒടിഞ്ഞു വീഴുകയായിരുന്നു.വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.കൂടപ്പുഴ ആറാട്ടു കടവില്‍ വലിയ തേക്ക് മരം വൈദ്യുത കമ്പിയിലേക്ക് ഒടിഞ്ഞ് വീണ് മൂന്ന് വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. ഇടുകൂട് പാലത്തിന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശത്തായി വലിയ മാവ് റോഡിലേക്ക് ഒടിഞ്ഞ് വീണ് പഴയ ദേശിയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു. മുരിങ്ങൂരിലും,പൂലാനിയും,നൂറു കണക്കിന് ജാതി,വാഴയുമാണ് കാറ്റില്‍ ഒടിഞ്ഞി വീണിരിക്കുന്നത്.കട്ടിപ്പൊക്കത്ത്,കുടപ്പുഴയുമെല്ലാം വില്ലേജ് ഓഫീസര്‍ എ.എസ്.ശിവാനന്ദന്‍ സന്ദര്‍ശിച്ചു.

Vadasheri Footer