Header 1 vadesheri (working)

പിവി അൻവറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ട് : ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവർ എം എൽ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.

First Paragraph Rugmini Regency (working)

അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.

കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷല്‍ തഹസിൽദാർ പി ജുബീഷ് എന്നിവര്‍ മറുപടി നൽകണം. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും

Second Paragraph  Amabdi Hadicrafts (working)