Post Header (woking) vadesheri

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണം വി ഡി സതീശൻ ഉത്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷണൻ്റെ പത്തൊൻപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരിലുള്ള മാധ്യമ പുരസ്ക്കാരം ദേശാഭിമാനി ലേഖകൻ ടി.ബി ജയപ്രകാശിനും, എ.പി മുഹമ്മദുണ്ണി സ്മാരക സഹകാരി പുരസ്ക്കാരം തൃശൂർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡണ്ട് ടി.കെ പൊറിഞ്ചുവിനും, പാലിയത്ത് ചിന്നപ്പൻ സ്മാരക പൊതു പ്രവർത്തക പുരസ്ക്കാരം ബാലൻ വാറനാട്ടിനും വി.ഡി സതിശൻ സമ്മാനിച്ചു. മുൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ടി.വി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു.

Second Paragraph  Rugmini (working)

കേരള പ്രവാസികാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ വിദ്യാഭ്യാസ പുരസ്കാര വിതരണവും ചികിൽസാ സഹായ വിതരണവും നടത്തി. ഗുരുവായൂർ നഗര മേഖലയിലെ വാർഡുകളിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ആർ.ജയകുമാർ, പ്രസ്സ് ഫോറം പ്രസിഡണ്ട് പി.കെ രാജേഷ് ബാബു, ട്രസ്റ്റ് പ്രസിഡണ്ട് ആർ.രവികുമാർ, ഭാരവാഹികളായ ശശി വാറനാട്ട്, പി.വി ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത്, നിഖിൽ ജി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

Third paragraph