Header 1 = sarovaram
Above Pot

പ്രമുഖ വിദ്യാഭ്യാസ പണ്ഡിതൻ പി ചിത്രൻ നമ്പൂതിരിപ്പാട്‌ അന്തരിച്ചു

തൃശ്ശൂർ: പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട്‌ അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1979-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം തൃശൂർ ചെമ്പൂക്കാവിലെ മുക്ത വീട്ടിലേക്ക് താമസം മാറ്റിയിരുന്നു

Astrologer

1920 ജനുവരി 20ന് മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ ഒരു യാഥാസ്ഥിതിക ഇല്ലത്ത് ജനിച്ചു മൂക്കുതല പകരാവൂർ മനക്കൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായിരുന്നു. . ചിത്രൻ നമ്പൂതിരിപ്പാട് തന്റെ 14മത്തെ വയസ്സിൽ പന്തിഭോജനത്തിൽ (സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കേരളത്തിൽ നടന്ന് വന്നിരുന്ന ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരുടെ ഒപ്പം ഇരുന്ന് ആഹാരം കഴിക്കുന്ന സമരമുറ) പങ്കെടുത്തു.

തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് കോഴ്സ് ചെയ്യുന്നതിനിടയിൽ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനും നേതാവുമായ കെ. ദാമോദദന്റെ സ്വാധീനത്തിൽ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. പത്ത് വർഷത്തിന് ശേഷം അദ്ദേഹം ഈ വിദ്യാലയം വെറും ഒരു രൂപ വില വാങ്ങി കേരള സർക്കാരിനു കൈമാറി.

മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ഇദ്ദേഹം, തന്റെ 99-ആം വയസിലും ഹിമാലയൻ യാത്ര 29 തവണ പൂർത്തിയാക്കിയ വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ 99-ആം ജന്മദിന ആഘോഷ ചടങ്ങിൽ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം നേരിട്ട് എത്തി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി 2007-ൽ പുണ്യഹിമാലയം (യാത്രാവിവരണം) സ്മരണകളിലെ പൂമുഖം (ആത്മകഥ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Vadasheri Footer