Post Header (woking) vadesheri

ഫയർ ഫോഴ്സിന് യന്ത്രവത്കൃത റബ്ബര്‍ ഡിങ്കി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂരിലെ കേരള ഫയർ ആൻഡ്‌ റസ്ക്യൂ സംഘത്തിന് പുതിയ യന്ത്രവല്‍കൃത റബ്ബര്‍ ഡിങ്കി അനുവദിച്ചു. ജലാശയ ദുരന്തങ്ങളിലും, അപകടങ്ങളിലും വലിയ ഒഴുക്കിനെ വകഞ്ഞുമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഉപകാരപെടുന്നതാണ് റബ്ബര്‍ ഡിങ്കി. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.

Ambiswami restaurant

എന്‍.കെ.അക്ബര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, തൃശൂര്‍ ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ്.സുവി, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.കൃഷ്ണസാഗര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ രാജു സുബ്രമഹ്ണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Second Paragraph  Rugmini (working)