Header 1 vadesheri (working)

ദേവസ്വം ജീവധനത്തിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മ 41 ആനകൾക്ക് ആനയൂട്ട് നൽകി

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ജീവധനം വിഭാഗത്തിൽ പ്രവർത്തിച്ച് സർവ്വീസിൽ നിന്ന് വിരമിച്ചവരുടെ കൂട്ടായ്മ 41 ആനകൾക്ക് ആനയൂട്ട് നൽകി. ഗുരുവായൂർ കേശവൻ്റെ അകമ്പടിയോടെ 1975 ജൂൺ 26 ന് ശ്രീ ഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് ഗുരുവായൂർ സാമൂതിരി കോവിലകത്ത് നിന്ന് പുന്നത്തൂർ കോവിലകം വാസകേന്ദ്രമാക്കിയിട്ട് 2023 ജൂൺ 26 ന് 48 വർഷം പൂർത്തിയാ ക്കിയതിന്റെ ഭാഗമായാണ് ആനയൂട്ട് നൽകിയത് .

First Paragraph Rugmini Regency (working)

. ശിവദാസ് മൂത്തേടത്ത് ജൂനിയർ വിഷ്ണു ആനക്ക് ചോറ് ഉരുള, ചെറുപഴം,വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ നൽകി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ . സി.വി.വിജയൻ അദ്ധ്യക്ഷതത വഹിച്ചു . . പുന്നത്തൂർ കോട്ടയിലെ പ്രഥമ വനിത ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവിയെ . കെ.വി.രാധാകൃഷ്ണൻ വാര്യരും, ആനപാപ്പാന്മാരിൽ സീനിയറായ. എം.സി.രാധാകൃഷ്ണനെ . ആർ.പരമേശ്വരനും പൊന്നാട ചാർത്തി ആദരിച്ചു.

Second Paragraph  Amabdi Hadicrafts (working)

എം.പി.ശങ്കരനാരായണൻ , ആർ.രാജഗോപാലൻ,പി.വി.സോമസുന്ദരൻ, കെ.ആർ.സുനിൽകുമാർ, വി.മോഹൻദാസ്, ടി.വി.കൃഷ്ണദാസ്, കെ.ദിവാകരൻ, വി.കെ.കുഞ്ചു, സി.ശങ്കർ ഇ.കെ.പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.