Header 1 vadesheri (working)

കൈപ്പറമ്പിലെ സൗത്ത് വൃന്ദാവന്‍ ക്ഷേത്രത്തിലെ ”ശ്രീ ജഗന്നാഥ രഥയാത്ര,” 25-ന്

Above Post Pazhidam (working)

ഗുരുവായൂര്‍: ഇസ്‌കോണിന്റെ രാധാകൃഷ്ണ ക്ഷേത്രമായ കൈപ്പറമ്പിലെ സൗത്ത് വൃന്ദാവന്‍ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാനായ ജഗന്നാഥ സ്വാമി, സഹോദരങ്ങള്‍ സമേതം രഥത്തില്‍ എഴുന്നെള്ളുന്ന ”ശ്രീ ജഗന്നാഥ രഥയാത്ര,” 25-ന് ഞായറാഴ്ച്ച നടക്കുമെന്ന് സൗത്ത് വൃന്ദാവന്‍ ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25-ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സൗത്ത് വൃന്ദാവന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് വിവിധ ആധ്യാത്മിക കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് മൂന്നരയ്ക്ക് രഥം ക്ഷേത്രത്തില്‍ പ്രവേശിയ്ക്കും.

First Paragraph Rugmini Regency (working)

. രഥയാത്രയോടനുബന്ധിച്ച് 25-മുതല്‍ 27-വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പ്രഭാഷണങ്ങള്‍, കീര്‍ത്തന്‍ മേള, സന്ധ്യ ആരതി, സാംസ്‌ക്കാരിക പരിപാടികള്‍, പ്രസാദ വിതരണം എന്നിവയും നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ക്ഷേത്രം പ്രസിഡണ്ട് ഉദാരകീര്‍ത്തി ചൈതന്യ ദാസ്, ക്ഷേത്രം മാനേജ്‌മെന്റ് അംഗങ്ങളായ കൃഷ്ണ ഭദ്രന്‍ ദാസ്, രംഗ ചൈതന്യ ദാസ്, വിജയകൃഷ്ണ ദാസ്, രസികാനന്ദ ടാകൂര്‍ ദാസ്, കോര്‍ഡിനേറ്റര്‍ കൃഷ്ണ ബലറാം ദാസ് (ബാലകൃഷ്ണ പ്രഭു) എന്നിവര്‍ അറിയിച്ചു

Second Paragraph  Amabdi Hadicrafts (working)