Post Header (woking) vadesheri

മമ്മിയൂരിൽ മഹാകുംഭാഭിഷേകം

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശം 4-ാം ദിവസമായ ഇന്ന് ഗണപതി ഹോമം, മുളപൂജ, പാണി, ഉച്ചപൂജ എന്നിവക്ക്‌ ശേഷം മഹാകുംഭാഭിഷേകം നടന്നു. മഹാകുംഭ കലശപൂജക്ക് ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് കലശാഭിഷേകം നടത്തി. വൈകീട്ട് സ്ഥലശുദ്ധി, ഭഗവതി സേവ, അത്താഴ പൂജ എന്നിവയും ഉണ്ടായി.

Ambiswami restaurant

നാളെ രാവിലെ പ്രോക്ത ഹോമം, അഞ്ചായി വിഹരിച്ച് പ്രായശ്ചിത ഹോമം പ്രോക്ത ഹോമകലശാഭിഷേകം, പ്രായശ്ചിത്ത ഹോമകലശാഭിഷേകം എന്നിവ ഉണ്ടായിരിക്കും. ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇന്ന് ഡോ: വികാസിന്റെ പ്രഭാഷണം നടന്നു. നാളെ ക്ഷേത്രങ്ങളിലെ പ്രശ്ന ചിന്ത എന്ന വിഷയത്തിൽ എടപ്പാൾ ഗോവിന്ദന്റെ ഭക്തി പ്രഭാഷണo ഉണ്ടായിരിക്കും.

Second Paragraph  Rugmini (working)