Header 1 = sarovaram
Above Pot

ഒളിച്ചു കളിക്ക് വിരാമം , തട്ടിപ്പുകാരി കെ. വിദ്യ പിടിയിൽ

കോഴിക്കോട്: വ്യാജരേഖ കേസിൽ ഒളിവിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പൊലീസ് പിടികൂടി. കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പൊലീസ് കസ്റ്റഡിയി​ലെടുത്തത്. ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പൊലീസ് വിദ്യയെ കുടുക്കിയത് പാലക്കാട്ടേക്ക് കൊണ്ടു പോകുന്ന വിദ്യയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. കേസെടുത്ത് 15ാം ദിവസമാണ് പിടിയിലായത്.

വിദ്യ അട്ടപ്പാടി കോളജിൽ നൽകിയത് വ്യാജ രേഖകളെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ മഹാരാജാസ് കോളജിലേതെന്ന് തോന്നുന്ന വിധമാണ് രേഖയിലെ ഒപ്പും സീലുമുള്ളത്. ബയോഡാറ്റയിലും വിദ്യ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ട് കൊളീജിയേറ്റ് സംഘം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. സീൽഡ് കവറിലാണ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ പതിനാറാം തീയതി തൃശ്ശൂരിൽ നിന്നുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും അട്ടപ്പാടി കോളജിലെത്തി പരിശോധന നടത്തിയിരുന്നു

Astrologer

നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഹരജി ഈ മാസം 24ന് കോടതി പരിഗണിക്കാനിരിക്കെയാണ് ​പിടിയിലായത്.ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്

Vadasheri Footer