Header 1 = sarovaram
Above Pot

ഡിസോൺ കലോത്സവം, 75 പോയിൻ്റുമായി കേരളവർമ്മ മുന്നിൽ

ഗുരുവായൂർ : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ സിനിമ സംവിധായകനും എഴുത്തുകാരനുമായ പി വി ഷാജികുമാർ ഉൽഘാടനം ചെയ്തു .56 സ്‌റ്റേജിതര മത്സരങ്ങളും 50 സ്‌റ്റേജ്‌ മത്സരങ്ങളുമടക്കം 106 ഇനങ്ങളിലാണ്‌ മത്സരം. വിൻസെന്റ്‌ വാൻഗോഗ്‌, പാബ്ലോ പിക്കാസോ, എം എഫ്‌ ഹുസൈൻ, ഫ്രിഡ കാഹ്‌ലോ എന്നീ പേരുകളിലെ നാല്‌ വേദിയിലാണ്‌ സ്‌റ്റേജ്‌ മത്സരങ്ങൾ .

ജില്ലയിലെ 72 കോളേജുകളിൽനിന്നായി ആറായിരം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.നൃത്തവിരുന്നുകൾക്ക് കോളജിലെ ജൂബിലി ഓഡിറ്റോറിയമാണ് സാക്ഷ്യം വഹിക്കുന്നത്.ഈ വേദിയിൽ മാത്രമാണ് അല്പമെങ്കിലും ആസ്വാദകരെ കാണാനായത്.മറ്റു വേദികളെല്ലാം ശുഷ്കമായ സദസ്സിനാണ് സാക്ഷ്യം വഹിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ മിമിക്രിതാരം പ്രതിജ്ഞൻ,ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ,യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ചെയർപേർസൺ സ്നേഹ ശിവദാസ്,ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്റഫ്. പ്രിൻസിപ്പൽ പി.എസ് വിജയ് തുടങ്ങിയവർ പങ്കെടുത്തു .

Astrologer

ജില്ലയിലെ 72 കോളേജുകളിൽനിന്നായി ആറായിരം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്
ഒടുവിലായി പുറത്തുവിട്ട ഫലപ്രഖ്യാപനത്തിൽ 75 പോയിൻ്റുമായി കേരള വർമ്മയും
56 പോയിൻ്റുമായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും 43 പോയിൻ്റുമായി തൃശൂർ സെൻ്റ് തോമസമാണ് മുന്നേറുന്നത്.

പെരുമ്പിലാവ് അൻസാർ കോളേജ് 25 ,കുട്ടനെല്ലൂർ ഗവ കോളേജ് 24 എൽത്തുരുത് സെന്റ് അലോഷ്യസ് കോളേജ് 22 ,കൊടുങ്ങല്ലൂർ അസ്മാബി കോളേജ് 22 ,തൃശൂർ വിമല കോളേജ് 21 ,ചിയ്യാരം ചേതന 19 ,കൊടകര സഹൃദയ 17, അയ്യന്തോൾ ഗവ ലോ കോളേജ് 16 ,തൃശൂർ ഫൈൻ ആർട്സ് 15, തൃശൂർ സംഗീത കോളേജ് 13 ,ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് 12, ,പഴഞ്ഞി എം ഡി 11 ,ഗുരുവായൂർ എൽ എഫ് 10 ,പുല്ലൂറ്റ് കെ കെ ടി എം 6 തൃശൂർ സെന്റ് മേരിസ് 6 ,ഇരിങ്ങാലക്കുട സെന്റ് ജോസഫ് 6, പുതുക്കാട് പ്രജ്യോതി 6, വലപ്പാട് സി യു ടി ഇ സി 3 ,നാട്ടിക എസ് എൻ 2 എന്നിങ്ങനെയാണ് മറ്റു കോളേജുകളുടെ പോയിന്റ് നില

Vadasheri Footer