Header 1 = sarovaram
Above Pot

വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ്, സമഗ്രമായ അന്വേഷണം നടത്തണം: എ ഐ വൈ എഫ്.

കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജിൽ അധ്യാപക ജോലിക്ക് ശ്രമിച്ച കെ വിദ്യക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ വൈ എഫ്. മഹാരാജാസ് പോലെ ഉന്നത നിലവാരം വെച്ച് പുലർത്തുന്ന ക്യാമ്പസുകളുടെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കും. മഹാരാജാസ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് തട്ടിപ്പ് നടത്തിയ വിദ്യക്ക് സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങൾ എൽ ഡി എഫ് സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇടതു വിരുദ്ധ ശക്തികർക്ക് കരുത്തു പകരുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. യോഗ്യതയുള്ള നിരവധി യുവാക്കൾ ജോലിക്കായി പുറത്തു കാത്തു നിൽക്കുമ്പോൾ തട്ടിപ്പുകളിലൂടെ ചിലർ തൊഴിൽ നേടിയെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം അത്യന്തം ഗൗരവമുള്ളതാണെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.

Astrologer

അതെ സമയം കെ വിദ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അധ്യാപിക രംഗത്ത്. . വിദ്യ പയ്യന്നൂർ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായിരിക്കേ മലയാളത്തിൽ ഇന്റേണൽ മാർക്ക് മുഴുവൻ നൽകാത്ത പ്രശ്‌നത്തിലാണ് ചിലർ തന്റെ കാർ കത്തിച്ചത് എന്ന് മലയാളം അധ്യാപിക ഡോ.പി. പ്രജിത ആരോപിച്ചു . അന്ന് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു വിദ്യ. ‘വിദ്യയ്ക്ക് മലയാളത്തിൽ അന്ന് ഇന്റേണൽ മാർക്കായി നൽകിയത് പത്തിൽ എട്ടായിരുന്നു. എന്നാൽ മുഴുവൻ മാർക്കും നൽകണമെന്നായിരുന്നു വിദ്യയുടെ ആവശ്യം. ഇതിൽ പരിഭവം കാണിച്ചതിന് പിന്നാലെയാണ് അജ്ഞാതർ കാറിന് തീയിട്ടത് – കോളജിലെ വിദ്യാർഥിയും പ്രത്യേകിച്ച് ഒരു പെൺകുട്ടിയായതിനാലാണ് ഇന്റേണൽ മാർക്കാണ് പ്രകോപനത്തിന് കാരണമെന്ന് ഉന്നയിക്കാതിരുന്നതും വിദ്യയുടെ പേരെടുത്ത് കേസ് കൊടുക്കാതിരുന്നതെന്നും അധ്യാപിക പറഞ്ഞു.

എസ്.എഫ്.ഐ നടത്തുന്ന സമരങ്ങളെ എതിർത്ത മറ്റൊരു അധ്യാപകന്റെ കാറും അന്ന് അക്രമികൾ കത്തിച്ചിരുന്നുവെന്നും പ്രജിത പറയുന്നു. ഇരുവീടുകളിലും നിർത്തിയിട്ടിരുന്ന കാറുകളാണ് സമാന രീതിയിൽ കത്തിച്ചത്. കാറിന് തീയിട്ട ശേഷം അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കത്തിനശിച്ച കാറുകളുടെ ഉടമകളായ രണ്ട് അധ്യാപകരും കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎ യുടെ സജീവ പ്രവർത്തകരാണ്. അധ്യാപകയോഗങ്ങളിൽ എസ്.എഫ്.ഐ പ്രവർത്തനങ്ങളെ ഏതെങ്കിലും രീതിയിൽ വിമർശിച്ചാൽ അധ്യാപകരുടെ കാറിന്റെ ചില്ല് തകർക്കൽ കോളേജിൽ പതിവായിരുന്നുവെന്നും അധ്യാപകർ വെളിപ്പെടുത്തുന്നു. കാർ കത്തിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്തിയില്ലെന്നും അധ്യാപിക പറഞ്ഞു. കാർ കത്തിച്ചതിൽ വിദ്യക്കും സുഹൃത്തുക്കൾക്കും പങ്കുള്ളതുകൊണ്ടാണ് കേസ് തെളിയിക്കപ്പെടാതിരുന്നത് എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. ഈ ആരോപണം കെഎസ്‌യുവും ഉന്നയിച്ചിരുന്നു

Vadasheri Footer