Post Header (woking) vadesheri

പൂരനഗരിയെ മൂവർണ കടലാക്കി യൂത്ത് കോൺഗ്രസ് സംസഥാന സമ്മേളനം

Above Post Pazhidam (working)

തൃശൂർ: പൂര നഗരിയെ അക്ഷരാർത്ഥത്തിൽ മൂവർണ്ണക്കടലാക്കി യൂത്ത്കോൺഗ്രസ് സംസ്ഥാന സമ്മേളനം. ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച ശക്തി പ്രകടനത്തിൽ പതിനായിര കണക്കിന് യുവാക്കൾ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസിനും സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനും നേതാക്കൾക്കും ഒപ്പം കേരളത്തിന്റെ യുവത വടക്കേ ഗോപുര നടയിൽ ഒരുക്കിയ വേദിയിലേക്ക് ഒഴുകിയെത്തി.

Ambiswami restaurant

തൊണ്ട പൊട്ടുമാറുമൊക്കെ മുദ്രാവാക്യം വിളികൾ ഉയർന്ന പ്രകടനം സമാപന സമ്മേളന വേദിയിൽ എത്തിയപ്പോൾ ആവേശക്കൊടുമുടിയേറി. തുടർന്ന് നടന്ന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, എംപിമാരായ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ്, രമ്യാ ഹരിദാസ്, ജെബി മേത്തർ, എംഎൽഎമാരായ പി സി വിഷ്ണുനാഥ്‌, അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ്, മാത്യു കുഴൽനാടൻ, റോജി എം ജോൺ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, പ്രശസ്ത സിനിമാതാരം രമേശ് പിഷാരടി, യൂത്ത് കോൺഗ്രസ് ദേശീയ നേതാക്കളായ ശ്രാവൺ റാവു, വൈശാഖ് നാരായണസ്വാമി, പുഷ്പലത, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിലെ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. പ്രതിനിധി സമ്മേളനം നാളെ നടക്കും. മറ്റേന്നാൾ സാംസ്കാരിക സമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തിയാകും

Third paragraph