Header 1 vadesheri (working)

ബിരിയാണി കടം കൊടുത്തില്ല, മദ്യപസംഘം ഹോട്ടൽ അടിച്ച് തകർത്തു.

Above Post Pazhidam (working)

തൃപ്രയാർ : ബിരിയാണി കടം കൊടുക്കാത്തതിൽ പ്രകോപിതരായി മദ്യപിച്ചെത്തിയ സംഘം ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ഹോട്ടൽ തല്ലിതകർക്കുകയും ചെയ്തു. തൃപ്രയാർ സെന്ററിലെ ഹോട്ടൽ കലവറയാണ് മദ്യപസംഘം അടിച്ചു തകർത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം.

First Paragraph Rugmini Regency (working)

പരിക്കേറ്റ ജീവനക്കാർ തൃശൂരിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് .
സംഭവത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ ( കെ. എച്ച്. ആർ.എ)തൃപ്രയാർ യൂനിറ്റ് കമ്മറ്റിയും, തൃശൂർ ജില്ലാ കമ്മറ്റിയും ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.
മേഖലയിലെ ഹോട്ടലുകൾക്ക് സുരക്ഷിതമായ വ്യാപാര സാഹചര്യം ഒരുക്കണമെന്നും, പ്രതികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാലും, ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു