“ബി ജെ പിക്ക് വേണ്ടി” വിവാദ പ്രസ്താവന , കാന്തപുരത്തിന്റെ വിശ്വസ്തനായ വഖഫ് ബോർഡ് ചെയർമാനെ കർണാടക പുറത്താക്കി
ബംഗളൂരു: ബി.ജെ.പി പിന്തുണയോടെ കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയെ സിദ്ധരാമയ്യ സര്ക്കാ ര്‍ പുറത്താക്കി. സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും സ്ഥാനം പുതുതായി സർക്കാർ റദ്ദാക്കി. വഖഫ് ബോർഡ് കൂടാതെ വിവിധ ബോർഡുകളിലെ ചെയർമാൻ പദവികളും റദ്ദാക്കിയിട്ടുണ്ട്.
കോൺഗ്രസ് സർക്കാറിൽ മുസ്ലിംകൾക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നൽകണമെന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ഷാഫി സഅദിയുടെ പ്രസ്താവനയിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയതിന്റെ ആപല്‍ക്കരമായ സ്വഭാവം വെളിപ്പെട്ടിരിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് ‘ജന്മഭൂമി’ മുഖപ്രസംഗം എഴുതിയത് ചർച്ചയായി
കോൺഗ്രസ് ആരോപണംബി.ജെ.പിയുമായി സജീവ ബന്ധം നിലനിർത്തുന്ന ഷാഫി സഅദി, 2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ബി.ജെ.പി പിന്തുണയുള്ള അദ്ദേഹം കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായിരുന്നു. 2010ലും 2016ലും എസ്.എസ്.എഫ് കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.