ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റർ 24 ന് തുറക്കും
ഗുരുവായൂർ : നഗരസഭയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റർ 24 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ചെയർ മാൻ എം കൃഷ്ണദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 കോടി ചിലവഴിച്ച നിര്‍മ്മാണം പൂര്‍ത്തിയാക്കി യ ഫെസിലിറ്റേഷൻ സെന്റർ കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേൽ മൂന്നു വർഷം മുൻപ് ഉൽഘാടനം ചെയ്ത ങ്കിലും ഇത് വരെ തുറന്ന് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല
നഗരസഭയുടെ 58 സെന്‍റ് സ്ഥലത്താണ് ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റർ ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീയാണ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ നടത്തിപ്പിനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളത്.എ.സി ആന്റ് നോണ്‍ എ.സി ഡോര്‍മിറ്ററി, ക്ലോക്ക് റൂം, ഫുഡ് കോര്‍ട്ട്, ഫ്രഷ് അപ്പ്, സുവനീർ ഷോപ്പ്, ഓണ്‍ലൈന്‍ സര്‍വ്വീസ് ഹബ്ബ്, കോണ്‍ഫറന്‍സ് ഹാള്‍, എ.ടി.എം കൗണ്ടര്‍ എന്നീ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ നഗരസഭയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററിന്റെ പ്രവര്‍ത്തനോദ്ഘാടനം 24ന് വൈകിട്ട് 4 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും. എന്‍ കെ അക്ബര്‍ എംഎല്‍എ അധ്യക്ഷനാകും. ടി എന്‍ പ്രതാപന്‍ എംപി, മുരളി പെരുനെല്ലി എംഎല്‍എ തുടങ്ങിയവർ മുഖ്യാത്ഥികളാകും.ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി, രാഷ്ടീയ, സാമൂഹ്യരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.