Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ തീവെട്ടി കൊള്ള

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തീവെട്ടി കൊള്ള, തടയാൻ ശ്രമിച്ച സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന് മൂക്കുകയർ ഇട്ട് ഗുരുവായൂർ ദേവസ്വം . വഴിപാട് കൗണ്ടറിൽ ആണ് കൊള്ള നടക്കുന്നത് ഒരേ നമ്പറിൽ പല വഴിപാട് രശീതികൾ അടിച്ചാണ് പണം തട്ടുന്നത് ,നെയ് വിളക്ക് ശീട്ടാക്കിയുള്ള ദർശനം, ഉദയാസ്തമന പൂജ, കൃഷ്ണനാട്ടം വഴിപാട് തുടങ്ങിയ വലിയ തുകക്കുള്ള വഴിപാടുകളിൽ നിന്നുമാണ് കൂടുതൽ കൊള്ള നടക്കുന്നതത്രെ . ഇപ്പോൾ ബുക്ക് ചെയ്താൽ 15 വർഷം കഴിഞ്ഞാകും ഉദയാസ്തമന പൂജ വഴിപാട് നടത്താൻ കഴിയുക അപ്പോഴേക്കും പണം അടിച്ചു മാറ്റിയവൻ വിരമിച്ചിട്ടുണ്ടാകും , ബുക്ക് ചെയ്ത രശീതിയുമായി വന്നാൽ വഴിപാട് നടത്താൻ അന്നത്തെ ഭരണ സമിതി അനുവദിക്കുകയും ഇല്ല . ഇത് ഭക്തരോട് ചെയ്യുന്ന ഏറ്റവും വലിയ , മാപ്പ് അർഹിക്കാത്ത ക്രൂരതകൂടിയാണ്

Astrologer

ലോകോത്തര സോഫ്റ്റ് വെയർ കമ്പനിയായ ടാറ്റ കൺസൾട്ടൻസിന്റെ സോഫ്റ്റ് വെയർ ആയിരുന്നു ഗുരുവായൂരിൽ ഉപയോഗിച്ചിരുന്നത് , ഗുരുവായൂർ ക്ഷേത്രത്തിനേക്കാൾ പത്തിരട്ടി ഭക്തർ എത്തുന്ന തിരുപ്പതി , ശബരി മല അടക്കം ഉള്ള ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതും ഇതേ സോഫ്റ്റ് വെയർ ആണ് , കംപ്യുട്ടർ സാക്ഷരതാ കുറവുള്ള ദേവസ്വം ജീവനക്കാർ നിസാര പ്രശ്നങ്ങൾ പർവതീ കരിച്ച് പരാതി പറഞ്ഞതിനെ തുടർന്ന് സിറ്റി യൂണിയൻ ബാങ്കിന്റെകീ ഴിൽ കുംഭകോണം ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സോഫ്റ്റ് വെയറിലേക്ക് ദേവസ്വം മാറി , പുതിയ ഭരണ സമിതി വന്നതിന് ശേഷമാണ് സൗജന്യ സേവനം നൽകിയിരുന്ന ടി സി എസിനെ ഇവിടെ നിന്നും ഓടിച്ചത് .

പുതിയ സോഫ്റ്റ് വെയർ സ്ഥാപിച്ചതോടെ കൊള്ളക്കാർക്ക് ഭഗവാന്റെ പണം അടിച്ചു മാറ്റാൻ വഴി തുറന്ന് കിട്ടി ഏകദേശം മൂന്ന് കോടിയോളം രൂപ യാണ് ഇത് വരെ അടിച്ചു മാറ്റിയതെന്നാണ് ലഭ്യ മാകുന്ന വിവരം .ഓൺലൈൻ ബുക്കിങ് നടത്തുന്ന പലർക്കും
പണം നഷ്ടപ്പെടുന്നു എന്നല്ലാതെ ബുക്കിങ് ലഭിക്കാറില്ല , സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് പണം സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട് , ബുക്കിങ് ലഭി ച്ചില്ലെങ്കിലും ഭഗവാനാണല്ലോ പണം കിട്ടിയിട്ടുള്ളത് എന്ന് ആശ്വാസം കൊള്ളുകയാണ് പണം നഷ്ടപ്പെട്ട ഭക്തർ

സംഭവം ശ്രദ്ധയിൽ പെട്ട സംസ്‌ഥാന ഓഡിറ്റ് വിഭാഗം തട്ടിപ്പ് തടയണമെന്ന് ദേവസ്വത്തിനോട് അവശ്യ പ്പെട്ടു വെങ്കിലും ദേവസ്വം അതിൽ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത് , തട്ടിപ്പിന്റെ പങ്ക് ഉന്നത തലങ്ങളിൽ എത്തുന്നത് കൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചത് എന്നാണ് ആക്ഷേപം . തട്ടിപ്പിന്റെ ആഴം കണ്ടെത്താൻ ശ്രമിച്ച ഓഡിറ്റിലെ ഉദ്യോഗസ്ഥനെതിരെ പോലീസിൽ പരാതി നൽകിയാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ അന്വേഷണത്തിന് ദേവസ്വം മൂക്ക് കയർ ഇട്ടത് .

ദേവസ്വത്തിന്റെ അനുമതി ഇല്ലാതെ ബാങ്കിൽ നിന്നും ദേവസ്വത്തിന്റ ഐ ഡി യും പാസ് വേർഡും സംഘടിപ്പിച്ചതിനാണ് ടെമ്പിൾ പോലീസിൽ പരാതി നൽകിയത് . ദേവസ്വത്തിന്റ ഐ ഡി യും പാസ് വെർഡും ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചു എന്നാണ് പരാതി . ഇത് കൂടാതെ സംസ്ഥാന ഓഡിറ്റ് വിഭാഗത്തെ മാറ്റി സ്വകാര്യ ഓഡിറ്റ് കമ്പനികളെ ദേവസ്വത്തിന്റെ കണക്കുകൾ പരിശോധിക്കാൻ അനുവദിക്കണന്നും ആവശ്യപ്പെട്ട് ദേവസ്വം സർക്കാരിനെ സമീപിച്ചിട്ടുണ്ട്

Vadasheri Footer