Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ അത്യഭൂർവ തിരക്ക്, നെയ് വിളക്ക് ദർശനം വഴി ലഭിച്ചത് 28.73 ലക്ഷം രൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അത്യഭൂർവ ഭക്തജന തിരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത് . രാവിലെ ദർശനത്തിനായി എത്തിയ ഭക്തരുടെ വരി താൽക്കാലിക പന്തലും തെക്കെ നടപ്പന്തലും നിറഞ്ഞു കവിഞ്ഞു പടിഞ്ഞാറേ നടപ്പന്തൽ വരെ എത്തിയിരുന്നു . കൊടി മരത്തിന്റെ സമീപത്തു കൂടെ നേരെനാലമ്പലത്തിനകത്തേക്ക് ഭക്തരെ കടത്തി വിട്ടാണ് ദേവസ്വം തിരക്ക് നിയന്ത്രിച്ചത് .

First Paragraph  728-90

Second Paragraph (saravana bhavan

ഉച്ചക്ക് രണ്ടു മാണി വരെ സ്‌പെഷൽ ദർശനം അനുവദിക്കാതിരുന്നതോടെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താനും വലിയ തിരക്കായിരുന്നു .നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 28,73,500 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു. ഇത് റെക്കോർഡ് കളക്ഷൻ ആണ് , നെയ് വിളക്ക് ശീട്ടാക്കി ദർശനം അനുവദിച്ചതുമുതൽ ആദ്യമായാണ് ഇത്രയധികം പേർ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തുന്നത് .

തുലാഭാരം വഴി പാട് വകയിൽ 23,94,039 രൂപ യും ലഭിച്ചു . 6,81,398 രൂപയ്ക്കാണ് ഭക്തർ പാൽ പായസം ശീട്ടാക്കിയയത് . 822 കുരുന്നുകൾക്കാണ് ഞായറാഴ്ച ചോറൂൺ വഴിപാട് നടത്തിയത് . ക്ഷേത്രത്തിലെ മറ്റു വഴിപാടുകളും ചേർത്ത് 74,74,952 രൂപയാണ് ഭണ്ഡാര ഇതര വരുമാനമായി ഭഗവാന് ഞായറഴ്ച ലഭിച്ചത് .