Header 1 = sarovaram
Above Pot

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പദ്ധതികൾ, അവലോകന യോഗം ചേർന്നു

ഗുരുവായൂര്‍ : നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ അരുണ്‍രങ്കന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറിമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ബജറ്റ് പ്രവര്‍ത്തികള്‍, നോണ്‍ പ്ലാന്‍ പദ്ധതികള്‍, എംഎല്‍എ ആസ്തി വികസന പദ്ധതികള്‍, എന്നിവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ യോഗം അവലോകനം ചെയ്തു.

Astrologer

ചേറ്റുവ സ്‌കൂള്‍ നിര്‍മ്മാണം, ഗുരുവായൂര്‍ ആയുര്‍വേദ ആശുപത്രി നിര്‍മ്മാണം, ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലെ നവീകരണം, മണ്ഡലത്തിലെ വിവിധ സ്‌കൂളുകളുടെ നിര്‍മ്മാണം, അംഗനവാടികളുടെ നിര്‍മ്മാണം എന്നിവയുടെ പുരോഗതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. എംഎല്‍എ ആസ്തി വികസന പദ്ധതിയുടെ ഭാഗമായി നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ കാലതാമസം വരുന്നതില്‍ എംഎല്‍എ യോഗത്തില്‍ അതൃപ്തി അറിയിച്ചു. എംഎല്‍എ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ഒരു മാസത്തിനകം തന്നെ സാങ്കേതിക അനുമതി നല്‍കി നിര്‍വഹണ നടപടികള്‍ സ്വീകരിക്കാന്‍ ജോയിന്‍ ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

ഗുരുവായൂര്‍ നഗരസഭയിലെ കാവീട് റോഡ്, ചക്കപ്പന്തറ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികളും ചാവക്കാട് നഗരസഭയിലെ പുന്ന പള്ളി റോഡ് നിര്‍മ്മാണവും അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കുകയുണ്ടായി. കാലവര്‍ഷക്കെടുതികളുടെ പ്രവര്‍ത്തികള്‍ സമയബന്ധിതമായി നിര്‍വഹണം നടത്തുന്നതില്‍ വീഴ്ച വന്നിട്ടുള്ളതായി യോഗം നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രത്യേക യോഗം വിളിക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

ചാവക്കാട് ഗവണ്മെന്റ് റസ്റ്റ്ഹൗസില്‍ വച്ചുനടന്ന യോഗത്തില്‍ ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍, ജനപ്രതിനിധികള്‍ പഞ്ചായത്തിലെയും നഗരസഭയിലെയും സെക്രട്ടറിമാര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ തദ്ദേശസ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Vadasheri Footer